മൃതദേഹമില്ലാതെ ശവപ്പെട്ടി മാത്രം അയച്ച സംഭവം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് അച്ചുദേവിന്റെ കുടുംബം

ശവപ്പെട്ടിയില്‍ മകന്റെ പേഴ്‌സ് മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം കിട്ടുന്നത് വരെ മകന്‍ മരിച്ചെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് കുടുംബം
മൃതദേഹമില്ലാതെ ശവപ്പെട്ടി മാത്രം അയച്ച സംഭവം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് അച്ചുദേവിന്റെ കുടുംബം

വ്യോമസേന പൈലറ്റ് അച്ചുദേവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ വി.പി.സഹദേവന്‍. മകന്റെ മൃതദേഹം ഇല്ലാതെ ശവപ്പെട്ടി മാത്രം കൊടുത്തയച്ച സംഭവത്തില്‍ കേന്ദ്ര എജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അച്ചുദേവിന്റെ അച്ഛന്‍ പറഞ്ഞു. 

ശവപ്പെട്ടിയില്‍ മകന്റെ പേഴ്‌സ് മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം കിട്ടുന്നത് വരെ മകന്‍ മരിച്ചെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് വി.പി.സഹദേവന്‍ പറയുന്നു. മരണത്തിലെ ദുരൂഹത നീക്കുന്നതിനായി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അച്ചുദേവിന്റെ മാതാപിതാക്കള്‍ പ്രധാനമന്ത്രിക്കും, രാഷ്ട്രപതിക്കും പരാതി നല്‍കി. എ.സമ്പത്ത് എംപി വഴിയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. 

സുഖോയ് വിമാനം തകര്‍ന്ന് അപകടത്തില്‍പ്പെട്ട അച്ചുദേവിന്റേയും, ഹരിയാന സ്വദേശിയുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു പോയെന്നാണ് വ്യോമസേനയുടെ നിലപാട്. എന്നാല്‍ അപകടം നടന്ന് ആദ്യ മണിക്കൂറുകളില്‍ പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് വ്യോമസേന തിരച്ചില്‍ നടത്തിയില്ല. രണ്ട് ദിവസം കഴിഞ്ഞാണ് പിന്നെ തിരച്ചില്‍ ആരംഭിച്ചതെന്നും അച്ചുദേവിന്റെ കുടുംബം ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com