ആശംസനല്‍കാന്‍ ഇത്തവണയും കലക്ടര്‍ ബ്രോ മറന്നില്ല; എംപ്ലോയ്മന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 06th July 2017 09:31 AM |
Last Updated: 06th July 2017 06:03 PM | A+A A- |

ദേവികുളം സബ് കലക്ടര്‍ സ്ഥാനത്തുനിന്നും മാറ്റായി ശ്രീറാം വെങ്കിട്ടരാമനു ആശംസയുമായി കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഐഎഎസ്. 'പണ്ട് ഈയുള്ളവനും ഇരുന്ന പോസ്റ്റാ എംപ്ലോയ്മന്റ് ഡയറക്ടര്‍. എംപ്ലോയ്മന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി എന്നൊക്കെ അര്‍ത്ഥം വരും. നൂറുനൂറാശംസകള്‍' എന്നാണ് പ്രശാന്ത് നായര്‍ ഫെയ്‌സ്ബുക്കില്‍ വെങ്കിട്ടരാമനെ സ്ഥലം മാറ്റിയെന്നുള്ള വാര്‍ത്ത പങ്കുവെച്ചു പോസ്റ്റിട്ടത്.
മൂന്നാറിലുള്ള കയ്യേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്ന വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസമാണ് സബ്കലക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിഎംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറായി നിയമിച്ചത്. വകുപ്പു മേധാവിയായാണ് നിയമനം നല്‍കിയതെന്നു വിശദീകരിക്കുന്ന സര്‍ക്കാര്‍ നടപടി റിസോര്‍ട്ട് മാഫിയയെ സഹായിക്കാനാണെന്നാണ് സോഷ്യല്‍ മീഡിയയിലുള്ള അഭിപ്രായങ്ങള്‍.