കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനെ രൂക്ഷമായി വിമര്‍ശിച്ച യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ് വിമര്‍ശനവുമായി വീണ്ടും രംഗത്ത്. ഇക്കുറി സംഘടനയുടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെയാണ് കൂറിലോസ് ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നത്.
ഇന്നസെന്റിനെക്കുറിച്ച് ഇടതുപക്ഷത്തിന് ലജ്ജ തോന്നുന്നില്ല എങ്കില്‍ ആ ഇടതുപക്ഷത്തെ കുറിച്ച് ജനം ലജ്ജിക്കുംമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലെ ഇന്നസെന്റിന്റെ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് ഗീവര്‍ഗീസ് കൂറിലോസിന്റെ പ്രതികരണം.
അമ്മ ഭാരവാഹികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ അംഗങ്ങളുടെ പരാമര്‍ശത്തെക്കുറിച്ചു ഗീവര്‍ഗീസ് കൂറിലോസ് നേരത്തെ രൂക്ഷമായി പ്രതികരിച്ചിരുന്നു. 'അമ്മയെ ഇപ്പോള്‍ അമ്മച്ചി എന്ന് വിളിക്കുന്നത് ഭാഗ്യം; അമ്മ എന്ന് വിളിക്കാന്‍ എന്തോ ഒരുമടി.....' എന്നായിരുന്നു അന്ന് അദ്ദേഹം കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ