ഓഫീസിലെത്തുന്ന ജനങ്ങളെ സുഹൃത്തുക്കളായി കാണണം; വില്ലേജ് ഓഫീസര്‍മാര്‍ക്ക് മന്ത്രിയുടെ കത്ത്

നിയമങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ മനുഷ്യത്വമാകണം ഉരകല്ല എന്നും വില്ലേജ് ഓഫീസര്‍മാരോട് മന്ത്രി
ഓഫീസിലെത്തുന്ന ജനങ്ങളെ സുഹൃത്തുക്കളായി കാണണം; വില്ലേജ് ഓഫീസര്‍മാര്‍ക്ക് മന്ത്രിയുടെ കത്ത്

തിരുവനന്തപുരം: വില്ലേജ് ഓഫീസിലെത്തുന്ന ജനങ്ങളെ സുഹൃത്തുക്കളായി കാണണമെന്ന് വില്ലേജ് ഓഫീസര്‍മാരോട് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് അയച്ച കത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. 

കുറച്ചുപേര്‍ വരുത്തിവയ്ക്കുന്ന ദുഷ്‌പേരിന് ഒരു വലിയ സമൂഹമാകാതെ അപമാനഭാരത്താല്‍ തല താഴ്ത്തി നടക്കേണ്ടി വരികയാണെന്നും മന്ത്രി കത്തില്‍ പറയുന്നു. വില്ലേജ് ഓഫീസില്‍ വരുന്നവരോട് ഏറ്റവും മാന്യമായി പെരുമാറുന്നു എന്ന് ഉറപ്പുവരുത്തണം. എന്തൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞാലും ജനങ്ങളുടെ പ്രശ്‌നങ്ങളും, ആവശ്യങ്ങളും അവരോട് തന്മയീഭാവത്തോടെ അധികാരം വിനിയോഗിക്കുവാനും ഇവയൊന്നും തടസമല്ല. 

എല്ലാവരുടേയും ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനുള്ള കാരണം അവരെ ബോധ്യപ്പെടുത്തണം. രേഖാമൂലം അവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട മറുപടി നല്‍കണം. വില്ലേജ് ഓഫീസര്‍മാര്‍ ടീം ലീഡര്‍മാരായി ഉയരണം. യാന്ത്രീകമായി ജോലി ചെയ്യുന്നതിന് പകരം വില്ലേജ് ഓഫീസര്‍മാര്‍ പ്രതിബന്ധതയുടെ പ്രതീകമായി ഉയരണം. നിയമങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ മനുഷ്യത്വമാകണം ഉരകല്ല എന്നും മന്ത്രി കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com