മൂന്നാര്‍: സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്കൊപ്പമെന്ന് ചെന്നിത്തല

പ്രതിപക്ഷത്തായിരുന്നപ്പോള്‍ ശൂരത്വം കാട്ടിയിരുന്ന വിഎസ് സുനില്‍കുമാര്‍ ഇപ്പോഴെവിടെപ്പോയെന്നും ചെന്നിത്തല ചോദിച്ചു.
മൂന്നാര്‍: സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്കൊപ്പമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്കൊപ്പമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ മുന്‍കൈയെടുത്ത ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമന്‍. അദ്ദേഹത്തെ മാറ്റണമെന്ന കൈയേറ്റക്കാരുടെ ആവശ്യം ഒടുവില്‍ മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുകയാണ്. സത്യസന്ധരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമില്ലെന്ന് ഈ സര്‍ക്കാര്‍ വീണ്ടും തെളിയിച്ചു.

ഈ വിഷയത്തില്‍ സിപി ഐയുടെ വീരത്വവും ശൂരത്വവും എവിടെപ്പോയി എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ശൂരത്വം കാട്ടിയിരുന്ന വിഎസ് സുനില്‍കുമാര്‍ ഇപ്പോഴെവിടെപ്പോയെന്നും ചെന്നിത്തല ചോദിച്ചു.

ജിഎസ്ടിയുടെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന പരിപാടി സര്‍ക്കാര്‍ നിര്‍ത്തണം. യാതൊരു മുന്‍കരുതലുമില്ലാത്ത ജിഎസ്ടി നടപ്പാക്കുകവഴി ജനങ്ങള്‍ ഏറെ പ്രയാസം അനുഭവിക്കുകയാണ്. നദേന്ദ്രമോദിക്ക് ഓശാന പാടുന്ന സമീപനമാണ് ധനമന്ത്രി തോമസ് ഐസകിന്റേത്. കച്ചവടക്കാരെ കൊള്ളയടിക്കാന്‍ വിട്ടിരിക്കുകയാണ്. ഇവിടെയിനി വരാന്‍ പോകുന്നത് ഇന്‍സ്‌പെക്ടര്‍ രാജ് ആണ്. ആര്‍ക്കും ഏത് കടകളിലും പോയി പരിശോധന നടത്താമെന്ന അവസ്ഥയാണുള്ളത്. ജിഎസ്ടി വരുമ്പോള്‍ വിലകുറയുമെന്ന് പ്രചരിപ്പിച്ചിട്ടിപ്പോള്‍ എല്ലാ സാധനങ്ങള്‍ക്കും വില കൂടിയ അവസ്ഥയാണ്. വിലകുറയുമെന്ന് പറഞ്ഞ സാധനങ്ങള്‍ക്കു പോലും വില കൂടിയിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com