അമ്മ നന്നായാലേ മക്കള്‍ നന്നാകു; അമ്മയ്‌ക്കെതിരെ ശ്രീനിവാസന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th July 2017 01:46 PM |
Last Updated: 07th July 2017 11:59 PM | A+A A- |
കൊച്ചി: എംപിയും അമ്മ പ്രസിഡന്റുമായ ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ നടന്‍ ശ്രീനിവാസന്‍. ഇന്നസെന്റ് അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു എന്ന് ശ്രീനിവാസന്‍ പറഞ്ഞു.
സിനിമാ സംഘടന ചിലര്‍ക്ക് ചില സാമ്പത്തിക സഹായം നല്‍കുന്നത് ഒഴിച്ചാല്‍ മറ്റൊന്നും ചെയ്യുന്നില്ല. സിനിമാ മേഖലയിലെ ചൂഷണത്തെ കുറിച്ച് അറിയില്ല. അമ്മ നന്നായാലേ മക്കള്‍ നന്നാകു എന്നും ശ്രീനിവാസന്‍ പറഞ്ഞു. മോശം നടിമാര്‍ കിടക്ക പങ്കിടേണ്ടി വരുമെന്ന ഇന്നസെന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ദേശീയ മാധ്യമങ്ങളടക്കം ഇത് വാര്‍ത്തയാക്കി.
സിനിമയില്‍ ആരെങ്കിലും മോശമായി പരാതിപ്പെട്ടതായി തങ്ങളോട് നടികളാരും പരാതിപ്പെട്ടിട്ടില്ല. അതൊക്കെ പഴയ കാലമാണ്. ഇപ്പോള്‍ അങ്ങിനെ ആരെങ്കിലം മോശമായി പെരുമാറിയാല്‍ അവര്‍ മാധ്യമപ്രവര്‍ത്തകരെ വിവരമറിയിക്കും. പിന്നെ ചില മോശം ആള്‍ക്കാര്‍ കിടക്ക പങ്കിട്ടെന്നും വരുമെന്നായിരുന്നു ഇന്നസെന്റിന്റെ വാക്കുകള്‍.