ആടുമനുഷ്യനെ കണ്ട് ഞെട്ടിയവരുണ്ടോ? വാഴാനി വനത്തിലെ ആടുമനുഷ്യന്‍ വ്യാജമെന്ന് വനം വകുപ്പ്‌

ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ദൃശ്യങ്ങള്‍ വെച്ചായിരുന്നു ഒരു വിരുതന്‍ ആളുകളെ കളിപ്പിച്ചത്
ആടുമനുഷ്യനെ കണ്ട് ഞെട്ടിയവരുണ്ടോ? വാഴാനി വനത്തിലെ ആടുമനുഷ്യന്‍ വ്യാജമെന്ന് വനം വകുപ്പ്‌

തൃശൂര്‍: വടക്കാഞ്ചേരി മേഖലകളിലുള്ളവര്‍ രണ്ട് ദിവസമായി ഞെട്ടലോട് ഞെട്ടലായിരുന്നു. മനുഷ്യനെ കൊന്നു തിന്നുന്ന ആടിന്റെ തലയും മനുഷ്യന്റെ ഉടലുമായുള്ള ജീവിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കണ്ടവര്‍ കണ്ടവര്‍ വീണ്ടും വീണ്ടും ഞെട്ടിയത്.

എന്നാല്‍ ആടിന്റെ തലയും, മനുഷ്യന്റെ ഉടലുമുള്ള ജീവിയെ കണ്ടെന്നത് വ്യാജ വാര്‍ത്തയെന്ന് വനംവകുപ്പ് വ്യക്തമാക്കി. വാഴാനി വനത്തില്‍ ഗോട്ട്മാന്‍ എന്ന് ജീവിയെ കണ്ടെത്തിയെന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വനംവകുപ്പിന്റെ പ്രതികരണം. ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ദൃശ്യങ്ങള്‍ വെച്ചായിരുന്നു ഒരു വിരുതന്‍ ആളുകളെ കളിപ്പിച്ചത്. 

ആടുമനുഷ്യന്റെ ചിത്രത്തിന് ഒപ്പം വടക്കാഞ്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനാണ് താനെന്ന് സ്വയം പരിചയപ്പെടുത്തി ഷാഹുല്‍ ഹമീദ് എന്നയാള്‍ ഓഡിയോ സന്ദേശത്തിന് ഒപ്പമാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഷാഹുലിന്റെ പോസ്റ്റ് കണ്ടവര്‍ അത് മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തതോടെ സംഭവം നിമിഷങ്ങള്‍ കൊണ്ട് വൈറലായി. 

എന്നാല്‍ വടക്കാഞ്ചേരി ഫോറസ്റ്റ് സ്‌റ്റേഷനില്‍ ഷാഹുല്‍ എന്ന പേരില്‍ ഒരു ജീവനക്കാരന്‍ ഇല്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. വനം വകുപ്പ് സ്ഥാപിച്ചിരുന്ന ഫ്‌ലാഷ് ലൈറ്റോട് കൂടിയ ക്യാമറയില്‍ പതിഞ്ഞതെന്ന് പറഞ്ഞായിരുന്നു ആടു മനുഷ്യന്റെ ഏതാനും ചിത്രങ്ങള്‍ക്ക് സഹിതമുള്ള് പോസ്റ്റ്. ഈ ജീവി അപകടകാരിയാണെന്നും, മനുഷ്യരേയും, മൃഗങ്ങളേയും ആക്രമിക്കും എന്ന മുന്നറിയിപ്പും വീഡിയോയില്‍ നല്‍കുന്നുണ്ട്. 

ആടുജീവിയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വളര്‍ത്തു മൃഗങ്ങള്‍ കാട്ടിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നു പറയുന്നുണ്ട്. എന്നാല്‍ അമേരിക്കന്‍ കാടുകളില്‍ പണ്ട് കണ്ടിരുന്ന ഒരു ജീവിയുടെ ദൃശ്യങ്ങളാണ് ഇയാള്‍ ആടുമനുഷ്യന്‍ എന്ന പേരില്‍ പ്രചരിപ്പിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com