കേരളം മുസ്ലീം ഭൂരിപക്ഷമായാല്‍ ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കില്ല ; സെന്‍കുമാറിനെ പിന്തുണച്ച് കെ സുരേന്ദ്രന്‍

ഒരു സമുദായത്തിന്റെ ജനനനിരക്ക് മററു രണ്ടു സമൂഹങ്ങളെ അപേക്ഷിച്ച് ഇരട്ടിയാവുന്നതില്‍ ഒരസ്വാഭാവികതയും കാണാനാവുന്നില്ലെങ്കില്‍ നമുക്ക് എവിടെയോ തകരാറുണ്ടെന്ന് സമ്മതിക്കേണ്ടി വരും
കേരളം മുസ്ലീം ഭൂരിപക്ഷമായാല്‍ ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കില്ല ; സെന്‍കുമാറിനെ പിന്തുണച്ച് കെ സുരേന്ദ്രന്‍

കോഴിക്കോട്: ' മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന് പിന്തുണയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ ബൗദ്ധിക ലോകം മുന്നോട്ട് വരണമെന്നും സുരേന്ദ്രന്‍ പറയുന്നു. ജനസംഖ്യാ കണക്കിലെ അസ്വാഭാവിക വര്‍ദ്ധനവ് ഒരു പ്രശ്‌നമല്ലെന്ന് എങ്ങനെ വിലയിരുത്താനാവും. ഒരു സമുദായത്തിന്റെ ജനനനിരക്ക് മററു രണ്ടു സമൂഹങ്ങളെ അപേക്ഷിച്ച് ഇരട്ടിയാവുന്നതില്‍ ഒരസ്വാഭാവികതയും കാണാനാവുന്നില്ലെങ്കില്‍ നമുക്ക് എവിടെയോ തകരാറുണ്ടെന്ന് സമ്മതിക്കേണ്ടി വരും. 

കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ വരാന്‍പോകുന്ന ഒരു വലിയ മാററത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് ഒരു വിഭാഗീയ നിലപാടായി മാറുന്നത്? സത്യം പറയുന്നവര്‍ക്കെല്ലാം സംഘപരിവാര്‍ പട്ടം നല്‍കുന്നതുകൊണ്ട് സത്യം സത്യമല്ലാതാവുന്നില്ല. ഒരു മുസ്‌ളീം ഭൂരിപക്ഷ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞാല്‍ ഇന്നു കാണുന്ന ജനാധിപത്യവും മതേതരത്വവും ഒന്നും അതുപോലെ ഇവിടെ ഉണ്ടാവുമെന്ന് കരുതാനാവില്ല. ജനസംഖ്യയിലെ സന്തുലിതാവസ്ഥ വലിയ ഏററക്കുറച്ചിലില്ലാതെ നില്‍ക്കേണ്ടത് അനിവാര്യമാണ്. 

ഇന്നല്ലെങ്കില്‍ നാളെ എല്ലാവര്‍ക്കും അത് അംഗീകരിക്കേണ്ടി വരും. ജനസംഖ്യാവിസ്‌ഫോടനത്തില്‍ തല്‍ക്കാലം സന്തോഷിക്കുന്ന ഇടതുപക്ഷത്തിനായിരിക്കും അത് ഏററവും വലിയ തിരിച്ചടി നല്‍കാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com