നാറിയവനെ പേറിയാല്‍ പേറിയവനും നാറും; ആന്റണിക്ക് മറുപടിയുമായി എംഎം മണി

അയോധ്യയില്‍ പള്ളി തകര്‍ക്കാന്‍ അദ്വാനിയും ഉമാഭാരതിയും കൂട്ടരും റാലിയുമായി പോകുമ്പോള്‍ പട്ടാളത്തെയും പോലീസിനെയും ഒഴിവാക്കി പള്ളി തകര്‍ക്കാന്‍ ഒത്താശ ചെയ്തുകൊടുത്തതും ആന്റണിയുടെ പാര്‍ട്ടിയായിരുന്നു
നാറിയവനെ പേറിയാല്‍ പേറിയവനും നാറും; ആന്റണിക്ക് മറുപടിയുമായി എംഎം മണി

മൂന്നാര്‍: ബിജെപിയ്‌ക്കെതിരെ വിശാലഐക്യമെന്ന് ഉണ്ടാക്കുന്നതിന് സിപിഎം കേകളഘടകമാണ് എതിരുനില്‍ക്കുന്നതെന്ന ആന്റണിയുടെ പ്രസംഗത്തിനെതിരെ മന്ത്രി എംഎം മണി. ആന്റണിയുടെ പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണ്. കോണ്‍ഗ്രസുമായി ഐക്യം വേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത് സി.പി.എം. ന്റെ പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. അതു കേരള ഘടകത്തിന്റെ മാത്രം തീരുമാനമായി ആന്റണി പ്രസ്താപിക്കുന്നത് ദുഷ്ടലാക്കോടുകൂടിയാണെന്നും മണി പറയുന്നു.

ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയുടെ അനുയായികളുടെ കൈയ്യില്‍ ഇന്ത്യയുടെ ഭരണസാരഥ്യം എത്തിച്ചുകൊടുത്തത് ശ്രീ. എ.കെ. ആന്റണിയുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയവൈകല്യം നിമിത്തമാണ്. കോണ്‍ഗ്രസ് സ്വീകരിച്ച വര്‍ഗീയ പ്രീണനനയവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധന നിയമം കോണ്‍ഗ്രസ് നടപ്പാക്കിയതും അയോധ്യയില്‍ പള്ളി തകര്‍ക്കാന്‍ അദ്വാനിയും ഉമാഭാരതിയും കൂട്ടരും റാലിയുമായി പോകുമ്പോള്‍ പട്ടാളത്തെയും പോലീസിനെയും ഒഴിവാക്കി പള്ളി തകര്‍ക്കാന്‍ ഒത്താശ ചെയ്തുകൊടുത്തതും ആന്റണിയുടെ പാര്‍ട്ടിയുടെ പ്രധാന മന്ത്രിയായിരുന്നു നരസിംഹറാവു ആയിരുന്നു. 

യു.പി.എ. സര്‍ക്കാരിനെ ഇടതുപക്ഷത്തെ 64 എം.പി.മാര്‍ പിന്താങ്ങിയതും അവസാനം കോണ്‍ഗ്രസ് എടുത്ത നിലപാടും ആന്റണി സൗകര്യപൂര്‍വ്വം മറന്നുപോയോ. ഇന്ന് ബി.ജെ.പി. യുടെ 60% അധികം നേതാക്കന്‍മാരും ആന്റണിയുടെ പാര്‍ട്ടിയില്‍ നിന്നും കൂറുമാറിയതാണ് എന്ന് ആന്റണി ഓര്‍മ്മിക്കുന്നുണ്ടോ? ഇതാണ് വസ്തുത എന്നിരിക്കെ ആന്റണിയുടെ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബി.ജെ.പി.യെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്. നാറിയവനെ പേറിയാല്‍ പേറിയവനും നാറും എന്ന് എവിടെയോ കേട്ടത് ഇപ്പോള്‍ ഓര്‍മ്മിക്കുകയാണെന്നും മണി ഫെയസ്ബുക്കില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com