ധനമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം;  കടയപ്പ് സമരത്തില്‍ മാറ്റമില്ലെന്ന് വ്യാപാരികള്‍

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് 87 രൂപക്ക് ഇറച്ചിക്കോഴി വില്‍ക്കണമെന്ന ധനമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്ന് വ്യാപാരികള്‍ - ചൊവ്വാഴ്ച നടത്താനിരുന്ന സമരത്തില്‍ മാറ്റമില്ലെന്നും നേതാക്കള്‍
ധനമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം;  കടയപ്പ് സമരത്തില്‍ മാറ്റമില്ലെന്ന് വ്യാപാരികള്‍

ആലപ്പുഴ: ജിഎസ്ടിയുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചൊവ്വാഴ്ച നടത്താനിരുന്ന സമരത്തില്‍ മാറ്റമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. സമരം പിന്‍വലിക്കാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിട്ടില്ലെന്നായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രിസിഡന്റ് ടി സിറുദ്ദീന്‍ പ്രതികരണം.

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് 87 രൂപക്ക് ഇറച്ചിക്കോഴി വില്‍ക്കണമെന്ന ധനമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്ന് വ്യാപാരികള്‍ നിലപാട് എടുക്കുകയായിരുന്നു. മന്ത്രിയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് ഓള്‍ കേരളാ ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. പതിനൊന്നിന് പ്രഖ്യാപിച്ചിരിക്കുന്ന കടയടപ്പ് സമരത്തിന് മാറ്റമില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി നസ്‌റുദ്ദീന്‍ വിഭാഗം കോഴിക്കോട് അറിയിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസ്‌റുദ്ദീന്റെ വീട്ടില്‍ നടന്ന യോഗത്തിന് ശേഷമാണ് കോഴി വ്യാപാരികള്‍ നിലപാട് അറിയിച്ചത്. ഫാമുകളില്‍ ഒരു കോഴിയുടെ ഉത്പാദന ചെലവ് തന്നെ നൂറു രൂപയോളമാകുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് കിലോക്ക് 87 രൂപ നല്‍കിയാണ് ഇറച്ചി കോഴികളെ വാങ്ങുന്നതെന്നും വ്യാപാരികള്‍ പറയുന്നു. സാഹചര്യം ഇതാണെന്നിരിക്കെ തിങ്കളാഴ്ച മുതല്‍ ഒരു കിലോ ഇറച്ചിക്കോഴി 87 രൂപക്ക് എങ്ങനെ വില്‍ക്കുമെന്നാണ്  ധനമന്ത്രി പറയുന്നതെന്നും വ്യാപാരികള്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com