സിപിഐ പറയുന്നത് ജനങ്ങളുടെ അഭിപ്രായമെന്ന് ഉമ്മന്‍ചാണ്ടി

സിപിഐ പറയുന്നത് ജനങ്ങളുടെ അഭിപ്രായമെന്ന് ഉമ്മന്‍ ചാണ്ടി - സിപിഐയും കോണ്‍ഗ്രസും ലീഗും ഒന്നിച്ചുപ്രവര്‍ത്തിച്ച നല്ല നാളുകള്‍ ജനമനസിലുണ്ടെന്നും ഉമ്മന്‍ ചാണ്ടി
സിപിഐ പറയുന്നത് ജനങ്ങളുടെ അഭിപ്രായമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. സിപിഐ പറയുന്നത് ജനങ്ങളുടെ അഭിപ്രായമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്വന്തം മുന്നണിയിലെ ആളുകള്‍ പുറത്ത് പോകാതെ നോക്കണം. എല്‍ഡിഎഫ് ക്യാമ്പിലെ ആശങ്കകളാണ് കോടിയേരി ആദ്യം പരിഹരിക്കേണ്ടത്.

സിപിഐയും കോണ്‍ഗ്രസും ലീഗും ഒന്നിച്ചുപ്രവര്‍ത്തിച്ച നല്ല നാളുകള്‍ ജനമനസിലുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനതാദളും ആര്‍എസ്പിയും ഇടതുമുന്നണിയിലേക്ക് മടങ്ങിവരണമെന്നായിരുന്നു കോടിയേരി അഭിപ്രായം. കോടിയേരി അഭിപ്രായത്തിനുള്ള മറുപടിയായാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com