വിഎസിനോളം അധികാരമോഹിയായ ആള്‍ ഇടതുപക്ഷത്തും വലതുപക്ഷത്തുമില്ലെന്നും കെ സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2017 03:25 PM  |  

Last Updated: 11th July 2017 12:00 AM  |   A+A-   |  

K-Sudhakaran-

മലപ്പുറം:  മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഭരണപരിഷ്‌കരണം കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്യുതാനന്ദനെതിരെയും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പൊലീസിലും സിവില്‍ സര്‍വീസിലും ഗ്രൂപ്പ് ഉണ്ടാക്കുകയാണ് മുഖ്യമന്ത്രി തുടരുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞു.

ജനങ്ങളോട് സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഭാഷ സംസാരിക്കാന്‍ പിണറായിക്ക് അറിയില്ലെന്നും പിണറായി മുഖ്യമന്ത്രിയായ ശേഷം സെക്രട്ടറിയേറ്റില്‍ ഈച്ച പറക്കാത്ത സ്ഥിതിയാണെന്നും സുധാകരന്‍ പറഞ്ഞു. സഹജമായ സംസ്‌കാരം അറിയാതെ പുറത്തുചാടുമെന്നാണ് ഭയന്നാണ് അദ്ദേഹം നിര്‍ത്തി നിര്‍ത്തി സംസാരിക്കുന്നത്. താന്‍ സംസാരിക്കുന്നതുപോലെ ഒഴുക്കോടെ 10 മിനിറ്റ് സംസാരിച്ചാല്‍ 50 അബദ്ധമെങ്കിലും പിണറായി ഒപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

വിവരവും വിവേകവുമില്ലാത്ത വിഎസ് അച്യുതാന്ദനെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാക്കി 200 കോടി ചെലവിട്ടിട്ടും സംസ്ഥാനത്തിന് ഗുണകരമായ ഒരു ഉപദേശം പോലും വിഎസ് നല്‍കിയിട്ടില്ലെന്നും വിഎസിനോളം അധികാരമോഹിയായ നേതാവ് ഇടതുപക്ഷത്തും വലതുപക്ഷത്തുമില്ലെന്നും സുധാകരന്‍ പറഞ്ഞു