ഭിന്നലിംഗക്കാര്‍ക്കും സൗജന്യ റേഷന്‍; മുന്‍ഗണനപ്പട്ടികയുടെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നു 

ഭിന്നലിംഗക്കാര്‍ക്കും സൗജന്യ റേഷന്‍; മുന്‍ഗണനപ്പട്ടികയുടെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മുന്‍ഗണനപ്പട്ടികയുടെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നു. ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ചാണ് പരിഷ്‌കരിക്കുന്നത്. ഭിന്നലിംഗക്കാര്‍ക്കു പരിഗണന നല്‍കിയാണ് പുതിയ പരിഷ്‌കരണം വന്നിരിക്കുന്നത്. വിദേശത്ത് ജോലിയുണ്ടെങ്കില്‍ അത് കൃത്യമായി രേഖപ്പെടുത്തണം. 

മാറ്റത്തെക്കുറിച്ചു പഠിക്കാന്‍ സിവില്‍ സപ്ലൈസ്,പട്ടികജാതി,തദ്ദേശം,ആരോഗ്യം എന്നീ വകുപ്പുകളുടെ ഡറക്ടര്‍മാര്‍ അടങ്ങിയ സമിതിയെ നിയോഗിച്ചതായി ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. മുന്‍ഗണനപ്പട്ടികയില്‍ അര്‍ഹരായ ഒട്ടേറെപ്പേര്‍ പുറത്തായതിനെത്തുടര്‍ന്നാണ് നടപടി. 

2011ലെ ജനസംഖ്യ അനുസരിച്ച് 1.54കോടി പേരെയാണ് പട്ടികില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്.2013 മുതല്‍ തയ്യാറാക്കാന്‍ തുടങ്ങിയ പട്ടിക ഇതുവരേയും പൂര്‍ണ്ണരീതിയിലാക്കാന്‍ സാധിച്ചിട്ടില്ല. മുന്‍ഗണനപ്പട്ടിക തയ്യാറാക്കാന്‍  നിശ്ചയിച്ചിരിക്കുന്ന ക്ലേശഘടകങ്ങളിലാണ് മാറ്റം വരുത്താന്‍ പോകുന്നത്. ഭിന്നലിംഗക്കാരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തന്നതോടെ ആറായിരംപേര്‍ക്കു കൂടി സൗജന്യ റേഷന്‍ ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com