മലയാള സിനിമയിലെ വരേണ്യവര്‍ഗത്തിന്റെ സാധാരണക്കാരോടുള്ള മോശം മനോഭാവമാണ് വെളിപ്പെട്ടത്: വിനയന്‍

ഇത് സത്യമാണെങ്കില്‍ ഇയാളെ കാണാന്‍ പോലും ആഗ്രഹക്കുന്നില്ലെന്നും വിനയന്‍ പറഞ്ഞു. 
മലയാള സിനിമയിലെ വരേണ്യവര്‍ഗത്തിന്റെ സാധാരണക്കാരോടുള്ള മോശം മനോഭാവമാണ് വെളിപ്പെട്ടത്: വിനയന്‍

കൊച്ചി:  ദിലീപിനെ അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിതെന്നും വിശ്വസിക്കാനാവില്ലെന്നും സംവിധായകന്‍ വിനയന്‍. മലയാള സിനിമയിലെ പകപോക്കലും വിദ്വേഷവും എത്രമാത്രം വളര്‍ന്നിരിക്കുന്നു എന്ന് മനസിലാക്കണം. രാഷ്ട്രീയ രംഗത്തില്ലാത്തതിന്റെ നൂറ് ഇരട്ടി വൈരാഗ്യബുദ്ധിയോടെയാണ് ദിലീപ് സിനിമാരംഗത്ത് നിലനില്‍ക്കുന്നത്. കലാകാരന് വേണ്ടത് വൈരാഗ്യ ബുദ്ധിയല്ലെന്നും വിനയന്‍ പറഞ്ഞു.

തന്റെ സഹപ്രവര്‍ത്തകയോട് ഇത്തരത്തില്‍ ക്രൂരമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ മുഖത്ത് നോക്കാന്‍ പോലും സാധിക്കില്ല. ഇത് സത്യമാണെങ്കില്‍ ഇയാളെ കാണാന്‍ പോലും ആഗ്രഹക്കുന്നില്ലെന്നും വിനയന്‍ പറഞ്ഞു. ദിലീപ് എന്നോട് പറഞ്ഞിരുന്നു, താന്‍ നിരപരാധിയായിരുന്നു. മഞ്ചുവിനോട് കാണിച്ചതുള്‍പ്പെടെയുള്ള ഒത്തിരി കാര്യങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ ഉള്ളില്‍ പക കൊണ്ടുവെച്ചു നടക്കുന്നയാളാണ് ദിലീപെന്ന് മനസിലായിരുന്നെങ്കിലും ഇത്രയുമൊക്കെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും വിനയന്‍ വ്യക്തമാക്കി.

ഇത് മലയാള സിനിമയുടെ തന്നെ മൂല്യശോഷണമാണ്. മലയാള സിനിമയിലെ വരേണ്യവര്‍ഗത്തിന്റെ സാധാരണക്കാരോടുള്ള മോശം മനോഭാവം, പുച്ഛം, ദാര്‍ഷ്ഢ്യം ഇതെല്ലാമാണ് ഇവിടെ വിശദമാകുന്നത്. മലയാളസിനിമയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കണമെന്നും വിനയന്‍ പറഞ്ഞു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com