വിധിയില്‍ നീതി കിട്ടിയില്ല; വ്യക്തതതേടി യാക്കോബായ സഭ വീണ്ടും സുപ്രീം കോടതിയിലേക്ക്

പള്ളിത്തര്‍ക്കത്തിലെ വിധിയില്‍ അവ്യക്തതയുണ്ട്. പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ എന്തെല്ലാം സാഹചര്യമുണ്ടോ ആ സാഹചര്യവുമായി മുന്നോട്ട് പോകുമെന്ന്  ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാബ
വിധിയില്‍ നീതി കിട്ടിയില്ല; വ്യക്തതതേടി യാക്കോബായ സഭ വീണ്ടും സുപ്രീം കോടതിയിലേക്ക്

കോട്ടയം: സുപ്രീം കോടതി വിധിയില്‍ വീണ്ടും വ്യക്തതതേടി യാക്കോബായ സഭ വീണ്ടും സുപ്രീം കോടതിയിലേക്ക്. പള്ളിത്തര്‍ക്കത്തിലെ വിധിയില്‍ അവ്യക്തതയുണ്ട്. പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ എന്തെല്ലാം സാഹചര്യമുണ്ടോ ആ സാഹചര്യവുമായി മുന്നോട്ട് പോകുമെന്ന് യാക്കോബായ സഭ വ്യക്തമാക്കി. സമൂദായക്കേസിന്റെ വിധി വന്നപ്പോല്‍ രണ്ടംഗ ബെഞ്ചിന് മാറ്റാന്‍ കഴിയില്ലെന്ന് അസന്നിഗ്ദമായി പറഞ്ഞിട്ടുണ്ട്. മലങ്കരസഭ സുറിയാനി സഭയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്

നിലവിലെ വിധി നാലുപള്ളികള്‍ക്ക്് മാത്രമാണ് ബാധകം. മറ്റ് പരിശുദ്ധ ദേവാലയങ്ങളെ ബാധിക്കില്ലെന്നും അത്തരത്തിലുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും യാക്കോബായസഭ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാതെ
ഒര്‍ത്തഡോക്‌സ് സഭയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണ്. പള്ളികളുടെ ഉടമാവകാശം അന്തോക്യാ സിംഹാസനത്തില്‍ നിക്ഷിപ്തമാണെന്നും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാബ പറഞ്ഞു.ഇതിനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചര്‍ച്ചയിലൂടെ മാത്രമെ പ്രശ്‌നപരിഹാരം സാധ്യമാകുമെന്നും കോടതി വിധി ശ്വാസ്വത പരിഹാരമാകില്ലെന്നുമാണ് സഭയുടെ നിലപാട്.

വ്യക്തത വരുത്താനായി കോടതിയെ സമീപിക്കുന്നതിനായി നിയമവിദഗ്ദരുമായി ചര്‍ച്ച ചെയ്യും.കോടതി വിധി സഭയെ ഒന്നടങ്കം നിരാശരാക്കി. വിധി ന്യായത്തെ എതിര്‍ക്കുന്നില്ലെന്നും ആവശ്യമായ നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് വ്യക്തതതേടി കോടതിയെ സമീപിക്കുന്നതെന്നും യാക്കോബായ സഭയുടെ അധീനതയും അധികാരവും കയ്യേറ്റം നടത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്നെ സഭ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com