സെന്‍കുമാറിനെ ബിജെപിയിലേക്കു സ്വാഗതം ചെയ്ത് കുമ്മനം;  പറഞ്ഞതെല്ലാം കൃത്യവും വസ്തുനിഷ്ഠവും

സെന്‍കുമാറിനെ പോലുളളവര്‍ വരുന്നത് പാര്‍ട്ടിക്ക് ശക്തിപകരുമെന്ന് കുമ്മനം
സെന്‍കുമാറിനെ ബിജെപിയിലേക്കു സ്വാഗതം ചെയ്ത് കുമ്മനം;  പറഞ്ഞതെല്ലാം കൃത്യവും വസ്തുനിഷ്ഠവും

തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞ സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സെന്‍കുമാറിനെ പോലുളളവര്‍ വരുന്നത് പാര്‍ട്ടിക്ക് ശക്തിപകരുമെന്ന് കുമ്മനം പറഞ്ഞു. ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ടകാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സെന്‍കുമാറാണെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

മുസ്്‌ലിം ജനസംഖ്യ സംബന്ധിച്ചും ലവ് ജിഹാദ് സംബന്ധിച്ചും മുന്‍ഡിജിപി പറഞ്ഞ കാര്യങ്ങള്‍ കൃത്യവും വസ്തു നിഷ്ഠവുമാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. 

സെന്‍കുമാര്‍ ബിജെപിയില്‍ ചേരണമെന്ന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പിഎസ് ശ്രീധരന്‍ പിള്ളയും അഭിപ്രായപ്പെട്ടു. കേരള ചരിത്രത്തില്‍ സവിശേഷ സ്ഥാനമുളള ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. സെന്‍കുമാറിനെപ്പോലുള്ള, കഴിവു തെളിയിച്ച ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്നു പ്രവര്‍ത്തിക്കാവുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടേറെ പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ഇരു മുന്നണികളിലുമുള്ള, ഏഴും എട്ടും തവണ എംഎല്‍എ ആയവര്‍ അടുത്തു തന്നെ ബിജെപിയില്‍ ചേരുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
 
അതേസമയം സെന്‍കുമാര്‍ ബിജെപിയിലേക്കു വരുന്നുവെന്നത് വ്യാജ പ്രചാരണമാണെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ പ്രതികരിച്ചു. ഒരു പാര്‍ട്ടിയിലേക്കും ഇല്ലെന്നാണ് സെന്‍കുമാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ബിജെപിയിലേക്ക് ആര്‍ക്കും വരാമെന്നും രാജഗോപാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com