ദിലീപിന്റെ അറസ്റ്റ്; അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th July 2017 12:47 PM |
Last Updated: 11th July 2017 05:15 PM | A+A A- |
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ അന്വേഷണ സംഘം പിടിമുറുക്കിയപ്പോഴും ദിലീപിന് പിന്തുണയുമായി എത്തിയവരില്‍ ഒരാളായിരുന്നു അജു വര്‍ഗീസ്. ദിലീപിന് കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ചിരുന്ന അജുവിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിടുകയാണ് മലയാളികള്‍.
അജുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, ഇനി നിങ്ങള്‍ അഭിനയിക്കുന്ന, നിര്‍മ്മിക്കുന്ന സിനിമകള്‍ കാണില്ലെന്നാണ് അജുവിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റില്‍ നിറയുന്ന കമന്റുകള്‍. കാര്യങ്ങള്‍ അറിയാതെ വായില്‍ തോന്നുന്നത് വിളിച്ചുപറയാന്‍ ഇത് സിനിമ അല്ല, ഒരു സ്ത്രീയുടെ മാനത്തിന്റെ വിഷയമാണെന്നായിരുന്നു അജുവിനുള്ള മറ്റൊരു ഓര്‍മപ്പെടുത്തല്‍.
ദിലീപിന്റെ പങ്ക് വ്യക്തമായതോടെ മറ്റൊരു പോസ്റ്റിട്ട് പ്രതികരിക്കാനാണ് അജുവിനോട് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വെല്ലുവിളി. ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണത്തില്‍ നടിയുടെ പേര് വെളിപ്പെടുത്തിയത് വിവാദമായിരുന്നു. എന്നാല്‍ അറിവില്ലായ്മ കൊണ്ട് സംഭവിച്ച അബദ്ധം എന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു അജു പിന്നീട്.