ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കാനുള്ള അനുമതി ബന്ധുക്കള്‍ക്ക് മാത്രം; സുഹൃത്തുക്കളെ കാണാന്‍ അനുവദിച്ചില്ല

സന്ദര്‍ശത്തിനുള്ള അനുമതി ബന്ധുക്കള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ജയിലില്‍ അദ്ദേഹത്തെ കാണാന്‍ രണ്ടുസുഹൃത്തുക്കള്‍ എത്തിയെങ്കിലും കാണാന്‍ അനുവദിച്ചില്ല
ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കാനുള്ള അനുമതി ബന്ധുക്കള്‍ക്ക് മാത്രം; സുഹൃത്തുക്കളെ കാണാന്‍ അനുവദിച്ചില്ല

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം. സന്ദര്‍ശത്തിനുള്ള അനുമതി ബന്ധുക്കള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ജയിലില്‍ അദ്ദേഹത്തെ കാണാന്‍ രണ്ടുസുഹൃത്തുക്കള്‍ എത്തിയെങ്കിലും കാണാന്‍ അനുവദിച്ചില്ല. അതേസമയം ബന്ധുക്കളാരും കാണാന്‍ എത്തിയിട്ടില്ലെന്നാണ് ജയിലധികൃതര്‍ നല്‍കുന്ന വിശദീകരണം.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്റ് ചെയ്തത്. ജയിലില്‍ സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാത്രമാണ് ദിലീപിനും അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പ്രത്യേക സെല്ലിലാണ് ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. മറ്റ് തടവുകാരുടെ കൂടെ പാര്‍പ്പിക്കാതെ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡിയില്‍ വിടണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ദിലീപിനെ റിമാന്റ് ചെയ്യുകയായിരുന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ ബുധനാഴ്ച പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com