ദിലീപിനൊപ്പം അഭിനയിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്ന് ജോയ് മാത്യു

മാധ്യമങ്ങളുടെ കണ്ണിമയ്ക്കാതുള്ള കാവല്‍ കേരളാ പോലീസിനെ ഗൂഡാലോചനയുടെ ചുരുളഴിക്കാന്‍ നിര്‍ബന്ധിതരാക്കി
ദിലീപിനൊപ്പം അഭിനയിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്ന് ജോയ് മാത്യു

നടന്‍ ദിലീപിനൊപ്പം അഭിനയിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്ന് നടന്‍ ജോയ് മാത്യു. സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടനോടൊപ്പം ചില സിനിമകളിലെങ്കിലും അഭിനയിക്കേണ്ടി വന്നതില്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു എന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. 

അഭിനേതാക്കളെ താരങ്ങളാക്കി മാറ്റുന്ന മാധ്യമങ്ങളും അവരെ അമാനുഷികരായി ആരാധിക്കുന്ന ആരാധകരും ഇനിയെങ്കിലും കൂറ്റന്‍ ഫ്‌ലക്‌സുകളില്‍ പാലഭിഷേകവും പുഷ്പാര്‍ച്ചനയും നടത്താന്‍ വലിഞ്ഞു കയറാതെ യാഥാര്‍ത്യത്തിന്റെ മണ്ണിലേക്കിറങ്ങി വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ഈ കേസില്‍ ഗൂഡാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ആദ്യം ജനം അത് വിശ്വസിച്ചെങ്കിലും മാധ്യമങ്ങളുടെ കണ്ണിമയ്ക്കാതുള്ള കാവല്‍ കേരളാ പോലീസിനെ ഗൂഡാലോചനയുടെ ചുരുളഴിക്കാന്‍ നിര്‍ബന്ധിതരാക്കി. ഒരു ക്രിമിനല്‍ കേസിനെക്കുറിച്ചും അന്വേഷണം അവസാനിക്കുന്നതിനു മുന്‍പ് എടുത്തുചാടി ഒരു നിഗമനത്തിലും എത്തരുത് എന്ന ഗുണപാഠം എല്ലാവര്‍ക്കും ഇതോടെ ഇനിയെങ്കിലും ബോദ്ധ്യപ്പെട്ടിരിക്കും. 

ഇനി പോലീസ് ജയിലില്‍ അടച്ചാലും 'നിരപരാധിയെ രക്ഷിക്കാന്‍ 'എന്ന ആപ്തവാക്യത്തിന്റെ ചുവട് പിടിച്ച് കേസ് വാദിക്കാന്‍ ശവക്കുഴിയില്‍ നിന്നുവരെ വക്കീലന്മാര്‍ വരും എന്ന് കേസ് ഏറ്റെടുക്കുന്ന അഭിഭാഷകരുടെ ഭൂതകാലം നമുക്ക് കാണിച്ചു തരുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജോയ് മാത്യു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com