ദിലീപിന് പണി കൊടുത്ത് ഹാക്കര്‍മാരും; വെല്‍ക്കം ടു ജയില്‍ ക്രിമിനല്‍ ദിലീപ്‌!

ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദിലീപ് ഓണ്‍ലൈന്‍ ഹാക്കര്‍മാര്‍ തകര്‍ത്തു
ദിലീപിന് പണി കൊടുത്ത് ഹാക്കര്‍മാരും; വെല്‍ക്കം ടു ജയില്‍ ക്രിമിനല്‍ ദിലീപ്‌!

നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത നടന്‍ ദിലീപിനെതിരെ ഹാക്കര്‍മാരും. ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദിലീപ് ഓണ്‍ലൈന്‍ ഹാക്കര്‍മാര്‍ തകര്‍ത്തു. 

ദിലീപ് അഴിക്കുള്ളില്‍ നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം, ജയില്‍ ഇവിടെയുണ്ട്. സെന്‍ട്രല്‍ ജയിലിലേക്ക് സ്വാഗതം, ക്രിമിനല്‍ ദിലീപ് എന്നാണ് ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം സൈറ്റില്‍ കാണുന്നത്. ദിലീപിന്റെ സിനിമയിലെ നാള്‍വഴികളും, പുതിയ സിനിമാ വിശേഷങ്ങളും പറയുന്നതാണ് വെബ്‌സൈറ്റ്. 

അറസ്റ്റിലായതിന് ശേഷം ദിലീപിന്റെ ഫേസ്ബുക്ക് പേജിലും കമന്റുകള്‍ നിറഞ്ഞിരുന്നു. ദിലീപിനെ പിന്തുണച്ച് സംസാരിച്ച അജു വര്‍ഗീസിനെതിരെ ഫേസ്ബുക്കില്‍ പൊങ്കാലയിടുകയാണ് മലയാളികള്‍. അതിനിടയില്‍ കാവ്യാ മാധവന്റെ ഫേസ്ബുക്ക് പേജ് ഡീആക്ടിവേറ്റ് ചെയ്തിട്ടുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com