നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ ബന്ധുവീട്ടിലെന്ന് സൂചന 

കേസിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ കേസുമായി ബന്ധമുണ്ടെന്ന് പ്രചരിക്കപ്പെട്ട മാഡം ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല
നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ ബന്ധുവീട്ടിലെന്ന് സൂചന 

കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ ബന്ധുവീട്ടിലെന്ന് സൂചന. സഹോദരന്‍ അനൂപ്,ഭാര്യ കാവ്യയുടെ അമ്മ എന്നിവരാണ് പൊലീസിന്റെ സംശയത്തിലുള്ളത്. മെമ്മറി കാര്‍ഡ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടികളാണ് ദിലീപ് പറയുന്നത്.  പൊലീസ് കസ്റ്റഡി അവസാനിപ്പിച്ച് ഇന്നലെ കോടതിയില്‍ തിരികെ ഹാജരാക്കിയ സുനില്‍കുമാറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. എന്നാല്‍ കേസിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ കേസുമായി ബന്ധമുണ്ടെന്ന് പ്രചരിക്കപ്പെട്ട മാഡം ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. 

അതേസമയം കേസില്‍ അറസ്റ്റിലായ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആലുവ സബ് ജയിലാണ് ദിലീപ് ഇപ്പോള്‍ ഉള്ളത്. ദിലീപിന്റെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും നാളെ കോടതി പരിഗണിക്കും. ഇന്നലെയാണ് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. രാവിലെതന്നെ പൊലീസ് കസ്റ്റഡിയിലായ ദിലീപിന്റെ അറസ്റ്റ് വൈകുന്നേരം 6.30ഓടെയാണ് രേഖപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com