ആ ''കസ്റ്റഡിയിലെ സെല്‍ഫി'' കഥ ഇങ്ങനെയല്ല; ദിലീപിന് ഒപ്പമുള്ള സെല്‍ഫിയില്‍ പൊലീസുകാരന്റെ വിശദീകരണം

പൊലീസ് കസ്റ്റഡിയിലും ദിലീപിന് വിഐപി പരിഗണന എന്നാണ് ''കസ്റ്റഡി സെല്‍ഫി''ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നത്
ആ ''കസ്റ്റഡിയിലെ സെല്‍ഫി'' കഥ ഇങ്ങനെയല്ല; ദിലീപിന് ഒപ്പമുള്ള സെല്‍ഫിയില്‍ പൊലീസുകാരന്റെ വിശദീകരണം

നടന്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം രണ്ട് പൊലീസുകാര്‍ക്കിടയില്‍ നിന്നുള്ള ദിലീപിന്റെ സെല്‍ഫി സമൂഹമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കസ്റ്റഡി സെല്‍ഫി എന്ന പേരിലായിരുന്നു ഇത് പ്രചരിക്കപ്പെട്ടത്. 

ദിലീപിനെ റിമാന്‍ഡ് ചെയ്ത് കൊണ്ടുപോകുന്ന സമയത്തും, ഈ സെല്‍ഫിയിലും ഒരേ കളര്‍ ഷര്‍ട്ടാണ് ദിലീപ് ഇട്ടിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലും ദിലീപിന് വിഐപി പരിഗണന എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നാണ് സെല്‍ഫിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നത്. 

എന്നാല്‍ സെല്‍ഫി വിവാദമായി പടര്‍ന്നതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപിനൊപ്പം സെല്‍ഫിയിലുള്ള ഒരു പൊലീസുകാരന്‍. കൂട്ടാകാരെ ഞാന്‍ അരുണ്‍ സൈമണ്‍, ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിപിഒ ആണ്. കസ്റ്റഡിയിലെ സെല്‍ഫി എന്നും പറഞ്ഞ് പ്രചരിക്കുന്ന എന്റെ ഫോട്ടോ വ്യാജമാണ്. അത് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമാ ഷൂട്ടിങ്ങിനായി ദിലീപ് ഇരിങ്ങാലക്കുടയില്‍ വന്നപ്പോള്‍ എടുത്തതാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com