ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തില്‍ നിര്‍മ്മാതാവ് സജി നന്ത്യാട്ട് ഖേദം പ്രകടിപ്പിച്ചു  

ഇതേത്തുടര്‍ന്ന് സജിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്
ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തില്‍ നിര്‍മ്മാതാവ് സജി നന്ത്യാട്ട് ഖേദം പ്രകടിപ്പിച്ചു  

കൊച്ചി:ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തില്‍ നിര്‍മ്മാതാവ് സജി നന്ത്യാട്ട് ഖേദം പ്രകടിപ്പിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തിലാണ് ഖേദപ്രകടനം നടത്തിയത്. ചാനല്‍ ചര്‍ച്ചയിലായിരുന്നു സജുയുടെ നടിക്കെതിരെയുള്ള പരാമര്‍ശം.

നടി രണ്ടര മണിക്കൂര്‍ മാത്രമാണ് പീഡനം അനുഭവിക്കേണ്ടി വന്നത്,അതിന്റെപേരില്‍ ദിലീപ് മാസങ്ങളായി പീഡനം അനുഭവിക്കുന്നുവെന്നായിരുന്നു സജിയുടെ പരാമര്‍ശം. ഇതേത്തുടര്‍ന്ന് സജിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. സജിയുടെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് വിമന്‍ ഇന്‍ സിനിമ കളക്ടിവ് വനിത കമ്മീഷന് പരാതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com