ദിലീപിന് കൊച്ചിയില്‍ മാത്രം 35 ഇടത്ത് ഭൂമി; ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളപ്പണകേന്ദ്രവുമായും അടുത്ത ബന്ധം

 ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായി മഞ്ജുവാര്യര്‍, ആക്രമണത്തിന് ഇരയായ നടി, ദീലീപ് എന്നിവരുടെ പേരില്‍ ഭൂമി ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നതാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്
ദിലീപിന് കൊച്ചിയില്‍ മാത്രം 35 ഇടത്ത് ഭൂമി; ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളപ്പണകേന്ദ്രവുമായും അടുത്ത ബന്ധം

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട സംഭവുമായി ആലൂവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും ഭൂമി ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നു.  ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായി മഞ്ജുവാര്യര്‍, ആക്രമണത്തിന് ഇരയായ നടി, ദീലീപ് എന്നിവരുടെ പേരില്‍ ഭൂമി ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നതാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.

നടിയെ ആക്രമിക്കാന്‍ കാരണം തന്റെ വ്യക്തിവിരോധം മാത്രമാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സ്വത്തുവിവരങ്ങളും പരിശോധിക്കാനുള്ള അന്വേഷണസംഘത്തിന്റെ നീക്കം. നടിയെ ആക്രമിക്കപ്പെടാനുള്ള കാരണങ്ങളായി ഇവര്‍ തമ്മില്‍ നടത്തിയ ഭൂമി ഇടപാടുകളെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെയും പുറത്തെയും ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുതുടങ്ങി. വിവരങ്ങള്‍ നല്‍കാന്‍ ജില്ലാ രജിസ്ട്രാര്‍മാര്‍ക്ക് രജിസ്റ്റര്‍ ജനറല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2013 മുതല്‍ 2017 വരെയുള്ള ഭൂമിയിടപാടുകളാവും പ്രധാനമായും പരിശോധിക്കുക. എറണാകുളം ജില്ലയില്‍ മാത്രം 35 ഇടങ്ങളിലായി ഭൂമി ഇടപാടുകള്‍ നടത്തിയതായി രേഖകള്‍ ലഭിച്ചിട്ടുണ്ട്. എറണാകുളത്തും തൃശൂരുമാണ് കൂടുതല്‍ ഇടപാടുകള്‍ നടത്തിയത്. ഇത് കൂടാതെ ട്രസ്്റ്റുകളിലും ഹോട്ടലുകളിലും ദിലീപിന് വന്‍ നിക്ഷേപമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ദിലീപ് നിര്‍മ്മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ്, മറ്റ് ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസും കണ്ടെത്തും.

ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളപ്പണറാക്കറ്റുമായി ദിലീപ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ദിലീപ് നേതൃത്വം നല്‍കിയ വിദേശ സ്റ്റേജ്‌ഷോകള്‍, കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ പങ്കാളിയെന്ന് കരുതുന്ന ദുബായ് മനുഷ്യകടത്തും എന്നിവയും പൊലീസ് അന്വേഷിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com