പള്‍സര്‍ സുനിയെ പ്രതിപക്ഷ എംഎല്‍എ പലതവണ വിളിച്ചു; അന്വേഷണം പുതിയ ദിശയിലേക്കേ്

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന സുനിയെ പ്രതിപക്ഷ എംഎല്‍എ പലതവണ വിളിച്ചതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു -  ഈ സാഹചര്യത്തില്‍ എംഎല്‍എയെ അന്വേഷണസംഘം ചോദ്യം ചെയ്യും
പള്‍സര്‍ സുനിയെ പ്രതിപക്ഷ എംഎല്‍എ പലതവണ വിളിച്ചു; അന്വേഷണം പുതിയ ദിശയിലേക്കേ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന സുനിയെ പ്രതിപക്ഷ എംഎല്‍എ പലതവണ വിളിച്ചതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തില്‍ എംഎല്‍എയെ അന്വേഷണസംഘം ചോദ്യം ചെയ്യും. എന്തിന് വേണ്ടിയാണ് എംഎല്‍എ സുനിയെ വിളിച്ചതെന്നും കണ്ടെത്താന്‍ വേണ്ടിയാണ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്താനുള്ള തീരുമാനം. 

ദിലീപ് ആരോപണ്ത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ ഈ എംഎല്‍എ ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം നടനും താനും ബാല്യകാള സുഹൃത്തുക്കാളാണെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം. എന്നാല്‍ സുനിയുമായി താന്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്നാണ് എംഎല്‍എ പറയുന്നത്.

അതേസമയം നടിയെ ഉപദ്രവിച്ച കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന അഭിഭാഷകന്റെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് കോടതിയുടെ പരാമര്‍ശം. പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനാണ് പ്രതീഷ് ചാക്കോ.

കേസില്‍ തന്നെ കുടുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് പ്രതീഷ് പറയുന്നത്. എന്നാല്‍ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതീഷിനു സുനി നല്‍കിയെന്ന് പൊലീസും പറയുന്നു. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനെ പൊലീസ് ഒരുതവണ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ അന്വേഷണസംഘത്തിന് ലഭിച്ച കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com