സമകാലിക മലയാളത്തിലെ അഭിമുഖം; സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

അന്വേഷിക്കുന്നത് ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതികളെതുടര്‍ന്ന്‌ 
സമകാലിക മലയാളത്തിലെ അഭിമുഖം; സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: സമകാലിക മലയാളത്തില്‍ പ്രസിദ്ധീകരിച്ച വിവാദ അഭിമുഖത്തിന്‍മേല്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അഭിമുഖത്തെത്തുടര്‍ന്ന് സെന്‍കുമാര്‍ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് എട്ടു പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികള്‍ എല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. 

ആര്‍എസ്എസിനെയും ഐഎസിനെയും താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നു സെന്‍കുമാര്‍ സമകാലിക മലയാളത്തോടു പറഞ്ഞിരുന്നു. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്‌ലിം കുട്ടികളാണ്. ജനസംഖ്യാ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ വരാന്‍  പോവുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കുമെന്ന് സമകാലിക മലയാളവുമായുള്ള അഭിമുഖത്തില്‍ സെന്‍കുമാര്‍ ചോദിച്ചിരുന്നു.ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറേയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണ്. എന്നിട്ടു പോലും സംഘര്‍ഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്? ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ല. ആ ഓപ്പണ്‍നെസ്സ് അവര്‍ക്കുണ്ട്. സെന്‍കുമാര്‍ പറഞ്ഞിരുന്നു.സംഭവം വിവാദമായതോടെ താന്‍ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പറഞ്ഞത് എന്ന വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com