അജു വര്‍ഗീസില്‍ നിന്നും മൊഴിയെടുത്തു, ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍

അജു നല്‍കിയ ഫോണ്‍ സൈബര്‍ ഫൊറന്‍സിക് വിഭാഗത്തില്‍ പരിശോധന നടത്തും. പരാതിയുടെ അടിസ്ഥാനത്തില്‍ അജുവര്‍ഗീസിനെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും പൊലീസ്
അജു വര്‍ഗീസില്‍ നിന്നും മൊഴിയെടുത്തു, ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ പേര് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിനെതിരെ നടന്‍ അജുവര്‍ഗീസിനെ കളമശ്ശേരി പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. മൊഴിയെടുക്കല്‍ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. 

സമൂഹമാധ്യമം വഴി പേരുവെളിപ്പെടുത്തിയതായി അജു സമ്മതിച്ചു. ഇതിനായി ഉപയോഗിച്ച ഫോണ്‍ പൊലീസിന് കൈമാറി. പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന കാര്യം അറിയില്ലായിരുന്നെന്നും അറിഞ്ഞയുടന്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചതായും അജു മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം ഖേദപ്രകടനത്തിന് നിയമസാധുതയില്ലെന്ന് പൊലീസ് പറഞ്ഞു. അജു നല്‍കിയ ഫോണ്‍ സൈബര്‍ ഫൊറന്‍സിക് വിഭാഗത്തില്‍ പരിശോധന നടത്തും. പരാതിയുടെ അടിസ്ഥാനത്തില്‍ അജുവര്‍ഗീസിനെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും പൊലീസ് പറഞ്ഞു. പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചെങ്കിലും ഇതിന് ആവശ്യമായ തെളിവ് ശേഖരിക്കാനാണ് പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കുന്നത്.

ഇരയായി നടിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പൊലീസില്‍ പരാതി നല്‍കിയത്. നടി ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യം ചെയ്ത ശേഷം ദിലീപിന് പിന്തുണയറിച്ചിട്ട പോസ്റ്റിലാണ് നടിയുടെ പേര് പരാമര്‍ശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com