പിണറായി സര്‍ക്കാര്‍ കയ്യേറ്റമാഫിയയുടെ സംരക്ഷകരെന്ന് വിഎം സുധീരന്‍

ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലം മാറ്റം പ്രമോഷനാണെന്ന പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ച മന്ത്രിമാര്‍ യഥാര്‍ത്ഥത്തില്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നത്
പിണറായി സര്‍ക്കാര്‍ കയ്യേറ്റമാഫിയയുടെ സംരക്ഷകരെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ കയ്യേറ്റമാഫിയയുടെ സംരക്ഷകരായെന്ന് വിഎം സുധീരന്‍. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് ഒരു ഭാഗത്തു പറയുകയും കയ്യേറ്റക്കാര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും സുധീരന്‍ പറയുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലം മാറ്റം പ്രമോഷനാണെന്ന പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ച മന്ത്രിമാര്‍ യഥാര്‍ത്ഥത്തില്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നത്. നേരായി നിയമവും പൊതുതാല്‍പര്യവും സംരക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് രക്ഷയില്ലാത്ത ഈ അവസ്ഥ നന്നായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കും. അവരെ നിര്‍വ്വീര്യമാക്കുമെന്നതില്‍ സംശയമില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു.

സുധീരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മൂന്നാറില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം സജീവ പങ്കാളികളായ റവന്യൂ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതായ മാധ്യമ റിപ്പോര്‍ട്ടുകള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത് സര്‍ക്കാര്‍ കയ്യേറ്റമാഫിയുടെ സംരക്ഷകരാണെന്നാണ്.
കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് ഒരു ഭാഗത്തു പറയുകയും കയ്യേറ്റക്കാര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം എന്ന് സംശയാതീതമായി തുറന്നുകാണിക്കുന്ന നടപടിയാണിത്.
ഇതെല്ലാം സാധാരണ സര്‍ക്കാര്‍ കാര്യം എന്ന സ്ഥിരം പല്ലവി പറഞ്ഞ് വിശദീകരിക്കാനാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറാകുന്നത്.
ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലം മാറ്റം പ്രമോഷനാണെന്ന പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ച മന്ത്രിമാര്‍ യഥാര്‍ത്ഥത്തില്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നത്.
നേരായി നിയമവും പൊതുതാല്‍പര്യവും സംരക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് രക്ഷയില്ലാത്ത ഈ അവസ്ഥ നന്നായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കും. അവരെ നിര്‍വ്വീര്യമാക്കുമെന്നതില്‍ സംശയമില്ല.
കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന റവന്യൂ വകുപ്പ് മന്ത്രി തന്റെ വകുപ്പില്‍ നടക്കുന്ന ഉദ്യോഗസ്ഥരുടെ ഈ സ്ഥലം മാറ്റങ്ങളെക്കുറിച്ച് എന്തുപറയുന്നു ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com