ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍

റിമാന്റ് റിപ്പോര്‍ട്ടില്‍ കേസിലെ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് പൊലീസ് വിശദമായി സൂചിപ്പിച്ചിരുന്നു
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍

കൊച്ചി: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലെന്ന് സൂചന. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടിട്ടും അപ്പുണ്ണിയെത്തിയില്ല. അപ്പുണ്ണിയുടെ അഞ്ചു ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അപ്പുണ്ണിയെ തിരക്കി അന്വേഷണ സംഘം ഏലൂരിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. അപ്പുണ്ണിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇയ്യാള്‍ ഒളിവില്‍ പോയിരിക്കുന്നത്. 

റിമാന്റ് റിപ്പോര്‍ട്ടില്‍ കേസിലെ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് പൊലീസ് വിശദമായി സൂചിപ്പിച്ചിരുന്നു. കേസില്‍ അപ്പുണ്ണിക്ക് നേരിട്ട് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.മുഖ്യപ്രതിയായ സുനില്‍കുമാര്‍ നടിയെ ആക്രമിക്കുന്നതിന് മുമ്പും ശേഷവും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പറുകളിലേക്ക് നിരന്തരം വിളിച്ചതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. സുനില്‍കുമാര്‍ വിളിച്ചതിന് പിന്നാലെ ഇവയില്‍ പല നമ്പരുകളില്‍ നിന്നും അപ്പുണ്ണിയുടെ നമ്പരുകളിലേക്ക് കോളുകള്‍ വന്നിട്ടുണ്ടെന്നും വ്യക്തമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com