അവളുടെ ചിരിയാണ് ഈ യുദ്ധങ്ങള്‍ക്കെല്ലാം കാരണം; അടൂരിന് മറുപടിയുമായി ശാരദക്കുട്ടി

അവളുടെ ചിരിയാണ് ഈ മഹായുദ്ധങ്ങള്‍ക്കെല്ലാം കാരണം എന്ന് കേട്ടു കൊണ്ടേ ഇരിക്കുന്നു. അവള്‍ എന്തിന്. അത് ചെയ്തു..അവള്‍ എന്തിന് ചിരിച്ചു.. അവള്‍ അവള്‍ അവള്‍....,ഇവിടെയും തോല്‍ക്കുമെന്നു മനസ്സ് പിടയുന്നു. 
അവളുടെ ചിരിയാണ് ഈ യുദ്ധങ്ങള്‍ക്കെല്ലാം കാരണം; അടൂരിന് മറുപടിയുമായി ശാരദക്കുട്ടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമര്‍ശനവുമായി എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി രംഗത്ത്. നിനക്കൊപ്പം അനീതിയോട് ചേര്‍ന്ന് നില്‍ക്കാം എന്ന് തീരുമാനിച്ച കര്‍ണ്ണനോടും, കണ്ണടച്ച് മൗനമായിരുന്ന് നിസ്സഹായത നടിച്ച ഗുരുകാരണവന്മാരോടും ഒടുവില്‍ സന്ധി സംഭാഷണത്തില്‍ കാര്യങ്ങള്‍ ഒതുക്കിയേക്കാം എന്ന് ഇറങ്ങി പുറപ്പെട്ട സാക്ഷാല്‍ ഗോപാലകൃഷ്ണനോടും അന്ന് കുട്ടിക്കാലത്തു ഒരേ അളവില്‍ തോന്നിയ പക സത്യമായിരുന്നു. ഇപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണനോടും മറ്റും തോന്നൂന്നത് അത് തന്നെയെന്നും ശാരദക്കുട്ടി പറയുന്നു

'കേശമിത് കണ്ടു നീ കേശവാ ഗമിക്കേണം' എന്ന ഒരാവസാന അപേക്ഷ ഉണ്ടായിരുന്നു... വലിയവരുടെ വില പേശലുകളില്‍ മുങ്ങിപ്പോയ അപേക്ഷ.. വിതുരയിലും സൂര്യനെല്ലിയിലും കിളിരൂരിലും എന്നത് പോലെ എവിടെ നിന്നും അത് കേള്‍ക്കുന്നു...അവളുടെ ചിരിയാണ് ഈ മഹായുദ്ധങ്ങള്‍ക്കെല്ലാം കാരണം എന്ന് കേട്ടു കൊണ്ടേ ഇരിക്കുന്നു. അവള്‍ എന്തിന്. അത് ചെയ്തു..അവള്‍ എന്തിന് ചിരിച്ചു.. അവള്‍ അവള്‍ അവള്‍....,ഇവിടെയും തോല്‍ക്കുമെന്നു മനസ്സ് പിടയുന്നു. അഹന്തകള്‍ സിംഹാസനങ്ങള്‍ വിട്ടു കൊടുക്കില്ല...അഹന്തകളില്‍ ലോകം പിളരുകയാണെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേട്ട പാഠങ്ങള്‍ ആദിമൂലത്തില്‍ ഉള്ളതാകാം. ഇല്ലാത്തതാകാം.പക്ഷെ എല്ലാം ഭയപ്പെടുത്തിയിട്ടെ ഉള്ളൂ..
തലമുടിക്കു കുത്തിപ്പിടിച്ചു വലിച്ചിഴച്ച ദുശ്ശസനന്‍ ആജ്ഞാനുവര്‍ത്തി മാത്രം. ബുദ്ധിമാന്മാര്‍ വേറെയുണ്ട്. കയ്യും കെട്ടി തല കുനിച്ചു നിന്ന ധര്‍മ്മപുത്രരോടും തുടയില്‍ കയ്യടിച്ചു മദിച്ച ദുര്യോധനനോടും ദാസി ദാസി എന്ന് ആര്‍ത്ത സഭാവാസികളോടും ,ആക്രമിക്കപ്പെട്ടവളെ പുച്ഛിച്ചുകൊണ്ട്, നിനക്കൊപ്പം അനീതിയോട് ചേര്‍ന്ന് നില്‍ക്കാം എന്ന് തീരുമാനിച്ച കര്‍ണ്ണനോടും, കണ്ണടച്ച് മൗനമായിരുന്ന് നിസ്സഹായത നടിച്ച ഗുരുകാരണവന്മാരോടും ഒടുവില്‍ സന്ധി സംഭാഷണത്തില്‍ കാര്യങ്ങള്‍ ഒതുക്കിയേക്കാം എന്ന് ഇറങ്ങി പുറപ്പെട്ട സാക്ഷാല്‍ ഗോപാലകൃഷ്ണനോടും അന്ന് കുട്ടിക്കാലത്തു ഒരേ അളവില്‍ തോന്നിയ പക സത്യമായിരുന്നു. ഇപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണനോടും മറ്റും തോന്നൂന്നത് തന്നെ...'കേശമിത് കണ്ടു നീ കേശവാ ഗമിക്കേണം' എന്ന ഒരാവസാന അപേക്ഷ ഉണ്ടായിരുന്നു... വലിയവരുടെ വില പേശലുകളില്‍ മുങ്ങിപ്പോയ അപേക്ഷ.. വിതുരയിലും സൂര്യനെല്ലിയിലും കിളിരൂരിലും എന്നത് പോലെ എവിടെ നിന്നും അത് കേള്‍ക്കുന്നു...അവളുടെ ചിരിയാണ് ഈ മഹായുദ്ധങ്ങള്‍ക്കെല്ലാം കാരണം എന്ന് കേട്ടു കൊണ്ടേ ഇരിക്കുന്നു. അവള്‍ എന്തിന്. അത് ചെയ്തു..അവള്‍ എന്തിന് ചിരിച്ചു.. അവള്‍ അവള്‍ അവള്‍....,ഇവിടെയും തോല്‍ക്കുമെന്നു മനസ്സ് പിടയുന്നു. അഹന്തകള്‍ സിംഹാസനങ്ങള്‍ വിട്ടു കൊടുക്കില്ല...അഹന്തകളില്‍ ലോകം പിളരുകയാണ്..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com