കാവ്യാ മാധവന് വേണ്ടി മാതാപിതാക്കളുടെ പൊന്നിന്‍കുടം നേര്‍ച്ച

ഗൂഢാലോചന കേസില്‍ കാവ്യയെ ചോദ്യം ചെയ്തു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കാവ്യയ്ക്കായി കുടുംബം പൂജ നടത്തിയിരിക്കുന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്
കാവ്യാ മാധവന് വേണ്ടി മാതാപിതാക്കളുടെ പൊന്നിന്‍കുടം നേര്‍ച്ച

തളിപ്പറമ്പ്: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന് വേണ്ടി തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ മാതാപിതാക്കള്‍ പൊന്നിന്‍കുടം വെച്ചുതൊഴുതു. 

ഗൂഢാലോചന കേസില്‍ കാവ്യയെ ചോദ്യം ചെയ്തു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കാവ്യയ്ക്കായി കുടുംബം പൂജ നടത്തിയിരിക്കുന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് മാതാപിതാക്കളായ മാധവനും ശ്യാമളയും സഹോദരന്‍ മിഥുന്‍ ഉള്‍പ്പെടെ ക്ഷേത്രത്തിലെത്തിയത്. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിന്‍കുടംവച്ചു തൊഴുതാണ് ഇവര്‍ മടങ്ങിയത്.കാവ്യയുടെ പേരില്‍ മാധവനാണ് വഴിപാടു നടത്തിയത്. കാവ്യാ മാധവനും തളിപ്പറമ്പിലെത്തിയെങ്കിലും ബന്ധുവീട്ടില്‍ തങ്ങിയതായാണ് വിവരം.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വ്യയുടെ കൊച്ചിയിലെ സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചുവെന്നു സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു. ഗൂഢാലോചനക്കേസില്‍ കാവ്യയ്ക്ക് പങ്കുണ്ടെന്ന സംശയത്തിന്‍മേല്‍ പൊലീസ് കാവ്യയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com