ഞാന്‍ അറിയുന്ന ദിലീപ് ഇങ്ങനെയല്ല; പിന്നെ എങ്ങിനെയെന്ന് അടൂരിനോട് സമൂഹമാധ്യമങ്ങള്‍

അടൂരിന്റെ ദിലീപ് അനുകൂല പ്രസ്താവനയെ പരിഹസിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണം ഉയരുന്നത്
ഞാന്‍ അറിയുന്ന ദിലീപ് ഇങ്ങനെയല്ല; പിന്നെ എങ്ങിനെയെന്ന് അടൂരിനോട് സമൂഹമാധ്യമങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പിന്തുണയുമായി എത്തിയവരില്‍ പ്രമുഖ മുഖമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റേത്. ഞാന്‍ അറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ലെന്നായിരുന്നു അടൂരിന്റെ പ്രതികരണം. 

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് മാധ്യമങ്ങളുടെ ശിക്ഷാവിധിക്കലാണെന്നും, സത്യം തെളിയുന്നത് വരെ മാധ്യമങ്ങള്‍ ക്ഷമ കാണിക്കണമെന്നും അടൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ അടൂരിന്റെ ദിലീപ് അനുകൂല പ്രസ്താവനയെ പരിഹസിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണം ഉയരുന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നേയില്‍ ദിലീപും കാവ്യയും ജോഡിയായി എത്തിയിരുന്നു. ദിലീപിന് അനുകൂല വികാരം സൃഷ്ടിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ശ്രമം നടക്കുന്നു എന്ന വിമര്‍ശനം ഉയരുന്നതിന് ഇടയിലായിരുന്നു ദിലീപിനെ പിന്തുണച്ചുള്ള അടൂരിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com