ദിലീപ് ഭൂമി കയ്യേറി തീയറ്റര്‍ നിര്‍മ്മിച്ചുവെന്ന ആരോപണം അന്വേഷിക്കാന്‍ റവന്യു മന്ത്രിയുടെ ഉത്തരവ്

വ്യാജ രേഖകള്‍ ചമച്ചാണ് പുറമ്പോക്ക് ഭൂമി സ്വന്തമാക്കിയത് എന്നാണ് ആരോപണം
ദിലീപ് ഭൂമി കയ്യേറി തീയറ്റര്‍ നിര്‍മ്മിച്ചുവെന്ന ആരോപണം അന്വേഷിക്കാന്‍ റവന്യു മന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: ദിലീപിന്റെ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ റവന്യു മന്ത്രിയുടെ ഉത്തരവ്. ചാലക്കുടിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച തീയറ്റര്‍ സമുച്ചയം ഡി സിനിമാസിനെക്കുറിച്ചു അന്വേഷിക്കും. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ ജില്ലാ കലക്ടറോട് മന്ത്രി ഉത്തരവിട്ടു. പുഴയോരത്ത് ഒന്നരയേക്കര്‍ കയ്യേറിയാണ് തീയറ്റര്‍ നിര്‍മ്മിച്ചത്. വ്യാജ രേഖകള്‍ ചമച്ചാണ് പുറമ്പോക്ക് ഭൂമി സ്വന്തമാക്കിയത് എന്നാണ് ആരോപണം. 

സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരുകൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം.

സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് തീയറ്റര്‍ നിര്‍മ്മിക്കുന്നത് എന്ന പരാതിയിന്‍മേല്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം തൃശൂര്‍ ജില്ലാ കലക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  ദിലീപിന് അനുകൂലമായാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഭരണപക്ഷത്തെ പ്രബല നേതാവിന്റെ ഇടപെടല്‍മൂലമാണ് റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com