ദിലീപിനെ പിന്തുണച്ചവര്‍ പിറകോട്ട് പോയിട്ടുണ്ടെങ്കില്‍ അത് സൂപ്പര്‍ താരങ്ങളുടെ ഇടപെടല്‍ മൂലം; കുറ്റവാളിയാണെങ്കില്‍ മാത്രം ദിലീപ് ശിക്ഷിക്കപ്പെടണം

സത്യസന്ധമായി ചിന്തിക്കുന്ന ഒരാളും അങ്ങനെ തിരിച്ചുപോകില്ല. ദിലീപ് ശിക്ഷിക്കപ്പെടണമെങ്കില്‍ അയാള്‍ കുറ്റവാളിയാകണം. കുറ്റവാളിയാകുമ്പോള്‍ മാത്രം ശിക്ഷിക്കപ്പെടട്ടേ എന്നുമാത്രമാണ് ഞങ്ങള്‍ പറയുന്നത്.
ദിലീപിനെ പിന്തുണച്ചവര്‍ പിറകോട്ട് പോയിട്ടുണ്ടെങ്കില്‍ അത് സൂപ്പര്‍ താരങ്ങളുടെ ഇടപെടല്‍ മൂലം; കുറ്റവാളിയാണെങ്കില്‍ മാത്രം ദിലീപ് ശിക്ഷിക്കപ്പെടണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിനെ പിന്തുണച്ചവര്‍ ഇപ്പോള്‍ പുറകോട്ട് പോയവര്‍ സ്വാര്‍ത്ഥ താത്പര്യക്കാരാണെന്ന് നിര്‍മ്മാതാവ് മമ്മി സെഞ്ച്വുറി. ചില സൂപ്പര്‍ താരങ്ങള്‍ വിളിച്ചുപറഞ്ഞതുകൊണ്ടായിരിക്കും അവര്‍ പിന്നോട്ട് പോയത്. ഞങ്ങളുടെയൊക്ക ഡേറ്റ് വേണമെങ്കില്‍ മിണ്ടാതിരിക്കൂ എന്ന് പറഞ്ഞതുകൊണ്ടാവും അത്തരക്കാര്‍ പുറകോട്ട് പോയതെന്നും മമ്മി സെഞ്ച്വുറി പറഞ്ഞു. ഒരു സ്വകാര്യചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം അഭിപ്രായം പങ്കുവെച്ചത്

സത്യസന്ധമായി ചിന്തിക്കുന്ന ഒരാളും അങ്ങനെ തിരിച്ചുപോകില്ല. ദിലീപ് ശിക്ഷിക്കപ്പെടണമെങ്കില്‍ അയാള്‍ കുറ്റവാളിയാകണം. കുറ്റവാളിയാകുമ്പോള്‍ മാത്രം ശിക്ഷിക്കപ്പെടട്ടേ എന്നുമാത്രമാണ് ഞങ്ങള്‍ പറയുന്നത്. കുറ്റവാളിയല്ലെങ്കില്‍ ഒരിക്കലും ശിക്ഷിക്കപ്പെടരുതെന്ന് വാദിക്കുന്നവരാണ് ഞങ്ങള്‍. പിന്തുണച്ചവര്‍ പിറകോട്ട് പോയിട്ടുണ്ടെങ്കില്‍ അതില്‍ സ്വാര്‍ത്ഥ താത്പര്യമുണ്ട്. 

സമൂഹമാധ്യമങ്ങളില്‍ ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും പ്രതികരിക്കുന്ന സിനിമാ രംഗത്തെ പലപ്രമുഖര്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല. നടി  ആക്രമിക്കപപ്പെട്ടിട്ടുപോലും ഇത്തരക്കാര്‍ മിണ്ടിയിട്ടില്ല. സിനിമയില്‍ പള്‍സര്‍ സുനി എന്ന ക്രിമിനല്‍ ഇതിനും മുമ്പും ഇതിന് സമാനമായ നിരവധി ക്വട്ടേഷനുകള്‍ ഏറ്റെടുത്തിട്ടുണ്ട്. അന്നെല്ലാം അവരെ കൊണ്ടുനടന്നവരിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. സുനില്‍കുമാര്‍ ഒരുപാട് കേസുകളില്‍പ്പെട്ടിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടുകളാണ് പല പ്രമുഖരും അന്ന് കൈക്കൊണ്ടതെന്നും മമ്മി സെഞ്ച്വുറി പറഞ്ഞു. അതേസമയം
ദിലീപിനെ സംരക്ഷിക്കാന്‍ ഒരു നിര്‍മ്മാതാവും ശ്രമിക്കുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ ദിലീപിന് അനുകൂല റിപ്പോര്‍ട്ടുകള്‍ വരുന്നത് പൊലീസ് അദ്ദേഹം കുറ്റവാളിയാണെന്ന് കണ്ടെത്താത് കൊണ്ടാണെന്നും തെളിവുകള്‍ ഉണ്ടെന്ന് മാത്രം പറയുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com