സഖാവിനും പത്‌നിക്കും ഇന്ന് അന്‍പതാം വിവാഹ വാര്‍ഷികം

ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍ വെച്ച് ഒരു ഞായറാഴ്ചയായിരുന്നു വിവാഹം
ഫോട്ടോ; കവിയൂര്‍ സന്തോഷ്‌
ഫോട്ടോ; കവിയൂര്‍ സന്തോഷ്‌

വി.എസ്.അച്യുതാനന്ദനും പത്‌നിക്കും ഇന്ന് അന്‍പതാം വിവാഹ വാര്‍ഷികം. 1967 ജൂലൈ 16നായിരുന്നു ആലപ്പുഴ ജില്ലാ കമ്മിറ്റി സെക്രട്ടറി ആയിരുന്ന വിഎസും കൊച്ചു തറയില്‍ വീട്ടീല്‍ കെ.വസുമതിയും തമ്മിലുള്ള വിവാഹം. 

സഖാവിനും പത്‌നിക്കുമുള്ള വിവാഹ വാര്‍ഷിക ആശംസകള്‍ നിറയുകയാണ് സമൂഹമാധ്യമങ്ങളില്‍. ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍ വെച്ച് ഒരു ഞായറാഴ്ചയായിരുന്നു വിവാഹം. നാല്‍പ്പത്തി നാലാം വയസിലായിരുന്നു പാര്‍ട്ടി സഖാക്കളുടെ സാന്നിധ്യത്തില്‍ വിഎസ് വസുമതിയുടെ കഴുത്തില്‍ രക്തഹാരം അണിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com