സൂപ്രണ്ടിന്റെ സീല്‍ പതിച്ച പേപ്പറില്‍ ദിലീപിന് കത്ത്; ജയില്‍ സൂപ്രണ്ടിനെ മാറ്റി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th July 2017 12:38 PM |
Last Updated: 18th July 2017 01:19 AM | A+A A- |

കൊച്ചി: കാക്കനാട് ജയില്‍ സൂപ്രണ്ട് വി.ജയകുമാറിനെ മാറ്റി. പള്‍സര്‍ സുനി ജയിലില്‍ നിന്നും ദിലീപിന് എഴുതിയതായി പറയപ്പെടുന്ന കത്തിനെ തുടര്‍ന്നാണ് ജയില്‍ സൂപ്രണ്ടിനെ മാറ്റിയിരിക്കുന്നതെന്ന സൂചനകള്‍ ഉണ്ടെങ്കിലും അധികൃതര്‍ അത് നിഷേധിക്കുന്നു.
കാക്കനാട് ജയിലിലായിരുന്ന സമയത്ത് സുനി സൂപ്രണ്ടിന്റെ സീല്‍ പതിച്ച കത്താണ് ദിലീപിന് അയച്ചത്. ഇത് വിവാദമായപ്പോള്‍ സുനി കത്തയച്ചത് അറിഞ്ഞിട്ടില്ലെന്നായിരുന്നു ജയില്‍ സൂപ്രണ്ടിന്റെ നിലപാട്. സൂപ്രണ്ടിന്റെ സീല്‍ പതിച്ച പേപ്പറില്‍ കത്തെഴുതിയതിന് പിന്നില്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.
സുനിക്ക് ജയിലില്‍ വെച്ച് ഫോണ്‍ ലഭിച്ചെന്നും, ഈ ഫോണിലൂടെയാണ് ദിലീപിന്റെ മാനേജറായ അപ്പുണ്ണിയേയും, നാദിര്‍ഷായേയും വിളിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ സുനി കാക്കനാട് ജയിലില്‍ വെച്ച് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ജയില്‍ സൂപ്രണ്ടിന്റെ മൊഴി. കണ്ണൂര്‍ ജില്ലാ ജയില്‍ സുപ്രണ്ടായാണ് ജയകുമാറിനെ മാറ്റിയിരിക്കുന്നത്.