ജയില്‍ ചെലവുകള്‍ക്കായി ദിലീപിന് 200 രൂപ മണിയോര്‍ഡര്‍ അയച്ച് സഹോദരന്‍

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനക്കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജയില്‍ ചെലവുകള്‍ക്കായി 200 രൂപ മണിയോര്‍ഡര്‍ ലഭിച്ചു.
ജയില്‍ ചെലവുകള്‍ക്കായി ദിലീപിന് 200 രൂപ മണിയോര്‍ഡര്‍ അയച്ച് സഹോദരന്‍

ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനക്കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജയില്‍ ചെലവുകള്‍ക്കായി 200 രൂപ മണിയോര്‍ഡര്‍ ലഭിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപാണ് ജയില്‍ വിലവസത്തില്‍ പണം മണിയോഡറായി അയച്ചത്. ബന്ധുക്കളെയും അഭിഭാഷകനെയും മറ്റും ജയിലില്‍ നിന്ന് ഫോണ്‍ ചെയ്യുന്നതിന് വേണ്ടിയുള്ള ചെലവുകള്‍ക്കായാണ് ഈ തുക ദിലീപിന് ഉപയോഗിക്കാന്‍ സാധിക്കുക.

ആഴ്ചയില്‍ മൂന്ന് തവണ വരെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. മൂന്ന് നമ്പറുകളിലേക്ക് മാത്രമാണ് വിളിക്കാന്‍ സാധിക്കുകയുള്ളു. ഈ നമ്പറുകള്‍ ജയില്‍ സൂപ്രണ്ടിന് നേരത്തെ തന്നെ നല്‍കുകയും വേണം. 

തടവുകാര്‍ക്ക് ജയിലില്‍ 800 രൂപ സര്‍ക്കാര്‍ കാന്റീന്‍ അലവന്‍സ് അനുവദിക്കുന്നുണ്ട്. എന്നാല്‍ ദിലീപിന് ഈ തുക ലഭിക്കില്ല. അതിനാലാണ് ദിലീപിന്റെ ചെലവുകള്‍ക്കായി 200 രൂപ മണിയോഡറായി നല്‍കിയത്. നേരത്തെ ദിലീപിനെ കാണാന്‍ ജയിലിലെത്തിയ സഹോദരനോട് ചെലവുകള്‍ക്കുള്ള തുക മണിയോര്‍ഡറായി അയയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com