ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവ് നശിപ്പിക്കുമെന്ന് കോടതി നിരീക്ഷണം

ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവ് നശിപ്പിക്കുമെന്ന് കോടതി നിരീക്ഷണം

ജാമ്യം നിഷേധിച്ചത് സമാന മനസ്‌കര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് കോടതി ചൂണ്ടിക്കാട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലിപിനെ ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതായി അങ്കമാലി ഒന്നാംക്ലാസ് ജുഡീഷ്യല്‍ കോടതി. ജാമ്യം നിഷേധിച്ചത് സമാന മനസ്‌കര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് കോടതി ചൂണ്ടിക്കാട്ടിയ ഉത്തരവിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. 

ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ നിസാരമായി കാണില്ലെന്ന് തിരിച്ചറിയണം. കോടതി നിരീക്ഷിച്ചു. ശനിയാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി തളള്ളിയത്. ജാമ്യം ലഭിച്ചാല്‍ പ്രതി തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

 കേസിന്റെ ഗൂഢാലോചനയില്‍ ആദ്യഘട്ടം മുതല്‍ പങ്കാളിയായ മാനേജറും െ്രെഡവറുമായ അപ്പുണ്ണി കഴിഞ്ഞ തിങ്കളാഴ്ച ദിലീപ് അറസ്റ്റിലായ ശേഷം ഒളിവില്‍ പോയതും കുറ്റകൃത്യത്തില്‍ ദിലീപിന്റെ പങ്കാളിത്തം വെളിവാക്കുന്നതായി പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

പൊലീസ് കസ്റ്റഡിയില്‍ ആയപ്പോള്‍ പോലും സ്വകാര്യ പി ആര്‍ കമ്പനിക്ക് പണം നല്‍കി ദിലീപ് അനുകൂല തരംഗം സമൂഹത്തില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത് ദിലീപിന്റെ സാമ്പത്തിക ശക്തിയും സ്വാധീനവും തെളിയിക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com