കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എംഎല്‍എമാരായ പി.ടി.തോമസ്, അന്‍വര്‍ സാദത്ത് എന്നിവരില്‍ നിന്നും അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. തിരുവനന്തപുരത്ത് വെച്ചായിരിക്കും മൊഴി എടുക്കുക.
തിരുവനന്തപുരത്ത് എത്താന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇരുവര്‍ക്കും നോട്ടീസ് നല്കി. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും, നടി ആക്രമിക്കപ്പെട്ടതിന് തൊട്ടുടുത്ത ദിവസം ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നുമാണ് അന്‍വര്‍ സാദത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. എന്നാല്‍ ദിലീപ് തന്നോട് സഹായം ചോദിച്ചിട്ടില്ലെന്നും, സഹായിക്കാനുള്ള പരിമിതി ദിലീപിന് അറിയാമെന്നുമായിരുന്നു അന്‍വര്‍ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ ചോദ്യം ചെയ്യാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പി.ടി.തോമസ് എംഎല്‍എയുടെ ആരോപണം. സംഭവം നടന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം നടിയോട് സംസാരിച്ച വ്യക്തിയാണ് താന്‍. ഉത്തരവാദിത്തപ്പെട്ടൊരു ജനപ്രതിനിധി ആയിട്ട് എന്താണ് സംഭവിച്ചത് എന്ന് പൊലീസ് ഇതുവരെ ചോദിച്ചിട്ടില്ലെന്നും പി.ടി.തോമസ് പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ