പശുക്കളുടെ കൊമ്പുകള്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ ഇല്ലാതാക്കും, ചാണകത്തില്‍ പ്ലൂട്ടോണിയം; പരിഹാസവുമായി ശശി തരൂര്‍

നമ്മുടെ പശുക്കളെ ചെര്‍ണോബിലിലേക്കും, ഫുക്കുഷിമയിലേക്കും അയക്കാത്തത് എന്താണ്?
പശുക്കളുടെ കൊമ്പുകള്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ ഇല്ലാതാക്കും, ചാണകത്തില്‍ പ്ലൂട്ടോണിയം; പരിഹാസവുമായി ശശി തരൂര്‍

നമ്മുടെ പശുക്കളെ ചെര്‍ണോബിലിലേക്കും, ഫുക്കുഷിമയിലേക്കും അയക്കാത്തത് എന്താണ്? പശുക്കളുടെ കൊമ്പുകള്‍ക്ക് റേഡിയോ ആക്ടീവ് വികിരണങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ് പ്രചരിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തായിരുന്നു ശശി തരൂര്‍ എംപിയുടെ പരിഹാസ്യ ചോദ്യം. 

ഉക്രെയിനും ജപ്പാനുമായുമുള്ള ബന്ധം ഇത് മെച്ചപ്പെടുത്തും എന്ന് മാത്രമല്ല, നമ്മുടെ കര്‍ഷകര്‍ക്ക് അത് സഹായമാകുമെന്നും തരൂര്‍ പരിഹസിക്കുന്നു. ഒരു എഫ്എം റേഡിയോ പശുവിന്റെ കൊമ്പുകള്‍ക്ക് ഇടയില്‍ വെച്ചാല്‍ പ്രോഗ്രാം കേള്‍ക്കാന്‍ സാധിക്കില്ലെന്നാണ് വീഡിയോയിലെ അഭിമുഖത്തില്‍ പറയുന്നത്. ശബ്ദ തരംഗങ്ങളെ നിയന്ത്രിച്ച് വെറുമൊരു മൂളക്കം മാത്രമാക്കാന്‍ പശുവിന്റെ കൊമ്പുകള്‍ക്ക് കഴിവുണ്ട്. ഇങ്ങനെ അന്തരീക്ഷത്തിലുള്ള അപകടകാരികളായ വികിരണങ്ങളെ ഇല്ലാതാക്കാനുള്ള കഴിവ് പശുവിന്റെ കൊമ്പുകള്‍ക്ക് ഉണ്ട്.

പശുവിന്റെ കൊമ്പിന് പുറമെ ചാണകത്തെ കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. ചാണകത്തെ ഒരു വിലയുമില്ലാത്ത സാധനമായാണ് നമ്മുടെ സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ ആണവോര്‍ജ സ്‌റ്റേഷനിലേക്ക് വേണ്ട പ്ലൂട്ടോണിയം ചാണകത്തില്‍ നിന്നും ലഭിക്കും. ഇങ്ങനെ സര്‍ക്കാര്‍ തലത്തില്‍ ചാണകത്തില്‍ നിന്നും പ്ലൂട്ടോണിയം വേര്‍തിരിക്കാന്‍ സാധിച്ചാല്‍ അത് സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ ഗുണമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com