സവര്‍ണ്ണ സമുദായങ്ങളില്‍പ്പെട്ട ഒരുപാട് മിഡില്‍ ക്ലാസ് ചെറുപ്പക്കാര്‍ താങ്കളുടെ ഈ വികലമായ സാമൂഹിക ബോധങ്ങള്‍ പങ്കുവെക്കുന്നവരായുണ്ട്: വിടി ബല്‍റാം

കഴിഞ്ഞ പ്ലസ്ടു പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് കിട്ടിയിട്ടും സംവരണം കാരണം സീറ്റ് കിട്ടിയില്ലെന്ന് കാണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്ക് വിടി ബല്‍റാമിന്റെ കടുത്ത വിമര്‍ശനം.
സവര്‍ണ്ണ സമുദായങ്ങളില്‍പ്പെട്ട ഒരുപാട് മിഡില്‍ ക്ലാസ് ചെറുപ്പക്കാര്‍ താങ്കളുടെ ഈ വികലമായ സാമൂഹിക ബോധങ്ങള്‍ പങ്കുവെക്കുന്നവരായുണ്ട്: വിടി ബല്‍റാം

കഴിഞ്ഞ പ്ലസ്ടു പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് കിട്ടിയിട്ടും സംവരണം കാരണം സീറ്റ് കിട്ടിയില്ലെന്ന് കാണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്ക് വിടി ബല്‍റാമിന്റെ കടുത്ത വിമര്‍ശനം. പ്ലസ്ടു പരീക്ഷയ്ക്ക് 79.7 ശതമാനം മാര്‍ക്ക് വാങ്ങിയിട്ടും സീറ്റ് കിട്ടാത്തതിനാല്‍ പറമ്പില്‍ കിളയ്ക്കാന്‍ പോകുന്നുവെന്ന് കാണിച്ചാണ് ലിജോ ജോയ് എന്ന യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റില്‍ ലിജോ തൂമ്പയെടുത്ത് നില്‍ക്കുന്ന ചിത്രങ്ങളുമുണ്ടായിരുന്നു.

ചെറിയ പ്രായമായതുകൊണ്ട് ഇന്ത്യ എന്ന നമ്മുടെ വലിയ രാജ്യത്തിലെ സാമൂഹികവും സാമ്പത്തികവുമൊക്കെയായുള്ള സങ്കീര്‍ണ്ണതകള്‍ അതിന്റേതായ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതുവരെ കഴിയാതെ പോയത് അനുജന്റെ മാത്രം കുഴപ്പമല്ല. സവര്‍ണ്ണ സമുദായങ്ങളില്‍പ്പെട്ട ഒരുപാട് മിഡില്‍ ക്ലാസ് ചെറുപ്പക്കാര്‍ താങ്കളുടെ ഈ വികലമായ സാമൂഹിക ബോധങ്ങള്‍ പങ്കുവെക്കുന്നവരായുണ്ടെന്ന് പറഞ്ഞ വിടി ബല്‍റാം ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരില്‍ സംവരണം ചെയ്തിട്ടില്ലെന്നും താരതമ്യേന മാര്‍ക്ക് കുറവായത് കൊണ്ട് മാത്രമാണ് മെറിറ്റ് ലിസ്റ്റില്‍ കയറിപ്പറ്റാന്‍ കഴിയാതെ വന്നതെന്നും ബല്‍റാം വ്യക്തമാക്കി. 

കാട് പിടിച്ച് കിടക്കുന്ന സ്വന്തം സ്ഥലം വൃത്തിയാക്കി വല്ല കൃഷിക്കും പോവാന്‍' താങ്കള്‍ക്ക് കഴിയുന്നുണ്ട്. അതുകൂടി ഈ നാട്ടിലെ സിസ്റ്റത്തിന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഭൂമി കൃഷിക്കായി ആവശ്യമില്ലാത്ത ആളുകളുടെ കയ്യില്‍ കാടുപിടിച്ച് കിടക്കുകയാണ് നമ്മുടെ നാട്ടിലെ കൃഷിഭൂമിയിലെ നല്ലൊരു പങ്കും. അതുകൊണ്ട് ഏത് സമയത്തും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ താങ്കളുടെ മുന്നിലുള്ള ആ ചോയ്‌സ് ഈ നാട്ടിലെ മഹാഭൂരിപക്ഷം ആളുകള്‍ക്കും, പ്രത്യേകിച്ച് താങ്കള്‍ പറഞ്ഞ 'താഴ്ന്ന ജാതിയില്‍പ്പെട്ട കൂട്ടുകാര്‍ക്ക്' ഇല്ല. സഹപാഠികള്‍ക്കിടയില്‍ ഒന്ന് അന്വേഷിച്ചാല്‍ മനസ്സിലാവുമെന്നും വിടി ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
 

വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com