നടിയുടെ പേരു പരാമര്‍ശിച്ചതിന് റിമ കല്ലിങ്കലിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി

നടിയുടെ പേരു പരാമര്‍ശിച്ചതിന് റിമ കല്ലിങ്കലിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ വെളിപ്പെടുത്തിയതിന് നടിയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റിമാ കല്ലിങ്കലിനെതിരെ പരാതി. നടിയുടെ പേരില്‍ വന്ന പേരുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് റിമ ഷെയര്‍ ചെയ്തതു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. 

ആലുവ ബിനാനിപുരം സ്വദേശി അബ്ദുള്ള സയണിയാണ് പരാതി നല്‍കിയത്. റിമയുടെ നടപടി ആക്രമിക്കപ്പെട്ട നടിയുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിനാനിപുരം സ്‌റ്റേഷനില്‍ നല്‍കിയ പരാതി ആരോപിക്കുന്നു.

ആക്രമണത്തിനിരയായ നടി വാര്‍ത്താക്കുറിപ്പിലൂടെ പുറത്തിറക്കിയ പ്രതികരണം തിരുത്തലുകള്‍ ഒന്നും വരുത്താതെ തന്റെ ഫെയ്‌സ്ബുക്കിലും റിമ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്തിയത് ആളുകള്‍ ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റ് പിന്‍വലിച്ച് തിരുത്തലുകള്‍ വരുത്തി വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com