കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവം: പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്
By സമകാലികമലയാളം ഡെസ്‌ക് | Published: 19th July 2017 01:20 PM |
Last Updated: 19th July 2017 01:20 PM | A+A A- |

വിനായകന്‍
തൃശൂര്‍: പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുള്ളതായി അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കൃഷ്ണന്റെ മകന്‍ വിനായകനാണ് (19) ആത്മഹത്യ ചെയ്തത്.
പോലീസ് മര്‍ദനം മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അതേസമയം സംഭവത്തില്‍ പോലീസ് ജാഗ്രത പുലര്‍ത്തിയില്ലെന്നും രണ്ടു പോലീസുകാര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്.
എന്നാല്‍ രേഖകളില്ലാത്ത വാഹനവുമായി സഞ്ചരിച്ചു എന്ന കുറ്റത്തിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളെ പിന്നീട് പിതാവിനെ വിളിച്ചു വരുത്തി വിട്ടയച്ചുവെന്നുമാണ് പോലീസ് പറയുന്നത്.