പ്രതീഷ് ചാക്കോയ്ക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളെ ഉള്ളുവെന്ന് ഹൈക്കോടതി; നാളെ പൊലീസിന് മുന്നില്‍ ഹാജരാകും

നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളെ ഉള്ളുവെന്നും ഹൈക്കോടതി അറിയിച്ചു - കേസ് രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ തീരുമാനം - മറ്റ് കുറ്റങ്ങളില്‍ പങ്കാളിത്തം കണ്ടെത്തിയാല്‍ അറസ്റ്റിന് തടസമാകില്ല  
പ്രതീഷ് ചാക്കോയ്ക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളെ ഉള്ളുവെന്ന് ഹൈക്കോടതി; നാളെ പൊലീസിന് മുന്നില്‍ ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാളെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ പൊലീസിന് മുന്നില്‍ ഹാജരാകും. നാളെ ഹാജരാകുമെന്ന കാര്യം ഹൈക്കോടതിയെയാണ് അറിയിച്ചത്. നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളെ ഉള്ളുവെന്നും ഹൈക്കോടതി അറിയിച്ചു. കേസ് രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ തീരുമാനം. മറ്റ് കുറ്റങ്ങളില്‍ പങ്കാളിത്തം കണ്ടെത്തിയാല്‍ അറസ്റ്റിന് തടസമാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫീസിലെത്തി കൈമാറിയെന്ന് പോലീസിന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം പ്രതീഷ് ചാക്കോയ്ക്ക് നോട്ടീസ് നല്‍കി. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പള്‍സര്‍ സുനി ഫെബ്രുവരി 23ന് മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് മൊഴിയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 16, 19 ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്തിരുന്നെന്നും ഇപ്പോള്‍ വീണ്ടും നോട്ടീസ് നല്‍കിയത് കേസില്‍ കുറ്റവാളിയാക്കാനാണെന്ന് ആശങ്കയുണ്ടെന്നും വ്യക്തമാക്കിയാണ് പ്രതീഷ് ചാക്കോ ഹര്‍ജി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com