നഴ്‌സറി സ്‌കൂളിനു പോലും അനുമതി വാങ്ങിനല്‍കാന്‍ കഴിവില്ലാത്തയാളാണ് താനെന്ന് എംടി രമേശ്

മെഡിക്കല്‍ കോളജ് പോയിട്ട് ഒരു നഴ്‌സറി സ്‌കൂളിന് അനുമതി വാങ്ങി നല്‍കാന്‍ പോലും കഴിവില്ലാത്ത ആളാണ് താനെന്ന് രമേശ്
നഴ്‌സറി സ്‌കൂളിനു പോലും അനുമതി വാങ്ങിനല്‍കാന്‍ കഴിവില്ലാത്തയാളാണ് താനെന്ന് എംടി രമേശ്

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കുണ്ടാക്കിയ മെഡിക്കല്‍ കോളജ് കോഴ ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. മെഡിക്കല്‍ കോളജ് പോയിട്ട് ഒരു നഴ്‌സറി സ്‌കൂളിന് അനുമതി വാങ്ങി നല്‍കാന്‍ പോലും കഴിവില്ലാത്ത ആളാണ് താനെന്ന് രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

തനിക്ക് പണം നല്‍കിയെന്ന് പറയുന്ന വ്യക്തിയെ ഇതുവരെ കണ്ടിട്ട് പോലുമില്ല. പത്രങ്ങളിലൂടെയാണ് ഇയാളുടെ പേര് പോലും മനസിലാക്കിയത്. അതേസമയം പാലക്കാട് ജില്ലയിലെ ഒരാള്‍ തന്റെ ആശുപത്രിക്ക് മെഡിക്കല്‍ കോളജ് പദവി വാങ്ങി നല്‍കണമെന്ന് ആവശ്യമുന്നയിച്ച് തന്നെ സമീപിച്ചിരുന്നു. ഒന്നരമാസം മുന്‍പായിരുന്നു ഇത്. ഇക്കാര്യം നടക്കില്ലെന്ന് താന്‍ അദ്ദേഹത്തെ അറിയിച്ചു. സൗഹാര്‍ദപരമായാണ് പിരിഞ്ഞതെന്നും ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തോടു തന്നെ ചോദിക്കാമെന്നും എംടി രമേശ് പറഞ്ഞു.

മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട് തന്റെ പേര് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വമാണ്. താന്‍ സത്യത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് കണ്ടിട്ടില്ലാത്തതിനാല്‍ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. വെള്ളിയാഴ്ച ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നതെന്നും എംടി രമേശ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com