സ്ത്രീപീഡന കേസൊതുക്കാന്‍ എം വിന്‍സെന്റ് എംഎല്‍എയുടെ ശ്രമം; യുവതിയുടെ സഹോദരനെ ഫോണില്‍ വിളിച്ചു ആത്മഹത്യ ചെയ്യുമെന്നും ഭീഷണി

നീ തന്നെ ചാനലുകാരെ വിളിച്ച് ഇപ്പോള്‍ പറയണം ഇത് കുടുംബപ്രശ്‌നമാണ് - നിങ്ങള്‍ ഇത് വിട്ടേക്കൂ എന്ന് - എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഞാന്‍ ജീവനോടെ ഉണ്ടാവില്ല
സ്ത്രീപീഡന കേസൊതുക്കാന്‍ എം വിന്‍സെന്റ് എംഎല്‍എയുടെ ശ്രമം; യുവതിയുടെ സഹോദരനെ ഫോണില്‍ വിളിച്ചു ആത്മഹത്യ ചെയ്യുമെന്നും ഭീഷണി

തിരുവനന്തപുരം: സ്ത്രീപീഡന കേസൊതുക്കാന്‍ എം വിന്‍സെന്റ് എംഎല്‍എയുടെ ശ്രമം; ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ സഹോദരനെ ഫോണില്‍ വിളിച്ച ശേഷമാണ് കോസൊതുക്കിയില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നു എംഎല്‍എ ഭീഷണി മുഴക്കിയത്. സഹോദരി ആത്മഹത്യയ്ക്ക് ശ്രമിച്ചത് താന്‍ കാരണമല്ലെന്നും കുടുബ പ്രശ്‌നം കാരണമാണെന്നും നീ അവിടെ വന്ന പാര്‍ട്ടിക്കാരോട് പറയണം. ഇത് ഞങ്ങളുടെ കുടുംബപ്രശ്‌നമാണ്. ഇതിനെ രാഷ്ട്രീയ വത്കരിക്കുരുതെന്നും പറയാന്‍ എംഎല്‍എ സഹോദരനോട് പറയുന്നു.

നിന്നെ ഞാന്‍ എന്റെ അനിയനെ പോലെയാണ് കാണുന്നത് അത് കൊണ്ട് പറയുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഞാന്‍ ജീവനോടെ ഉണ്ടാവില്ല. എന്റെ ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും എന്തെങ്കിലും വന്നിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല. നീ തന്നെ ചാനലുകാരെ വിളിച്ച് ഇപ്പോള്‍ പറയണം ഇത് കുടുംബപ്രശ്‌നമാണ്. നിങ്ങള്‍ ഇത് വിട്ടേക്കൂ എന്ന്. പിന്നെ സഹോദരിയുടെ അടുത്ത് പൊലീസ് വന്ന് പോയോ നിന്റെ സഹോദരിയോട് സംസാരിച്ചോ..ഞാന്‍ ജീവിക്കണമോ വേണ്ടയോ എന്നത് നീ തീരുമാനിക്കെന്ന് എംഎല്‍എ പറയുന്നു.ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയുമായി സംസാരിക്കാനുള്ള അവസരം ഉണ്ടാക്കണം. ആത്മഹത്യക്ക് മുമ്പ് സഹോദരനുമായി സംസാരിച്ച ഫോണ്‍ സംഭാഷണവും പൊലീസിന് കൈമാറിയിട്ടുണ്ട്. കാലങ്ങളായി എംഎല്‍എ തന്നെ പീഡിപ്പിച്ചതായും എംഎല്‍എയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും യുവതി സഹോദരനുമായുള്ള സംഭാഷണത്തില്‍ പറയുന്നുണ്ട്. എന്നാല്‍ സഹോദരിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യട്ടെ എന്നിട്ട് ആവുന്നതെല്ലാം ചെയ്യാമെന്നും സഹോദരന്‍ എംഎല്‍എയോട് പറയുന്നത്


വീട്ടമ്മയില്‍ നിന്നും പൊലീസും മജിസ്‌ട്രേറ്റും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്പീക്കറുടെ അനുമതിയോടെ എംഎല്‍എയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. എംഎല്‍എയുടെ ഫോണ്‍ സംഭാഷണവും സഹോദരന്‍ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയാണെന്നും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമമാണെന്നും എംഎല്‍എ പറയുന്നു.അതേസമയം എംഎല്‍എയുടെ ഫോണ്‍കോള്‍ സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഈ സംഭാഷണത്തില്‍ ഭീഷണിയും ഒപ്പം സ്വാധിനവും ഉണ്ടെന്നാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com