മുന്‍കാല നടിയ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് ക്വട്ടേഷനല്ല; സുനില്‍കുമാറിന്റെ പക്കല്‍ കൂടുതല്‍പേരുടെ ദൃശ്യങ്ങളുണ്ടെന്ന് സംശയം

ദ്ധതി തയ്യാറാക്കിയത് സുനില്‍കുമാര്‍ ഒറ്റയ്ക്ക്. തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു പരിപാടി
മുന്‍കാല നടിയ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് ക്വട്ടേഷനല്ല; സുനില്‍കുമാറിന്റെ പക്കല്‍ കൂടുതല്‍പേരുടെ ദൃശ്യങ്ങളുണ്ടെന്ന് സംശയം

കൊച്ചി: 2011ല്‍ മുന്‍കാല നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനുപിന്നില്‍ ക്വട്ടേഷനില്ലെന്ന് പൊലീസ്. പദ്ധതി തയ്യാറാക്കിയത് സുനില്‍കുമാര്‍ ഒറ്റയ്ക്ക്. തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു പരിപാടി. പദ്ധതി നടപ്പാക്കാന്‍ സുഹൃത്തുക്കളുടെ സഹായം തേടിയെന്നും പൊലീസ് പറയുന്നു.പൊന്നുരുന്നിയിലെ വാടകവീട്ടില്‍വെച്ചാണ് ഗൂഢാലോചന നടത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സുനില്‍കുമാറിന്റെ പക്കല്‍ കൂടുതല്‍പേരുടെ ദൃശ്യങ്ങളുണ്ടെന്നാണ് സംശയം. ചിലരെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ബ്ലാക്ക്‌മെയില്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 

മുന്‍കാല നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോള്‍ സുനില്‍കുമാറുള്ളത്. കഴിഞ് ദിവസം സുനില്‍കുമാറുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിലെ മറ്റുപ്രതികള്‍ റിമാന്റിലാണ്. ഇവരെക്കൂടി കസ്റ്റഡിയില്‍ കിട്ടിയാലെ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വാഹനം കസ്റ്റഡിയിലെടുക്കാനാവു. യുവനടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഇതുവരെ ദൃശ്യങ്ങള്‍ ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com