മെഡിക്കല്‍ കോഴയില്‍ മുതിര്‍ന്ന ബിജെപി അംഗങ്ങള്‍ക്കും പങ്ക്; പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടിയേരി

ഇത് ബിജെപിയുടെ ആഭ്യന്തര കാര്യമല്ല. കുംഭകോണമാണ്, കേന്ദ സര്‍ക്കാരുമായി ബന്ധപ്പെട്ട അഴിമതിയാണ് ഇപ്പോള്‍ പുറത്ത് വന്നതെന്നും കോടിയേരി
മെഡിക്കല്‍ കോഴയില്‍ മുതിര്‍ന്ന ബിജെപി അംഗങ്ങള്‍ക്കും പങ്ക്; പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടിയേരി

തിരുവനന്തപുരം:  കേരളത്തിലെ കോഴ ഇടപാടിനു പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മെഡിക്കല്‍ കോഴയുടെ ഒരംശം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നത്. രാജ്യമൊട്ടാകെ 70 മെഡിക്കല്‍ കോളെജുകളില്‍ കോഴ ഇടപാടുമായി ബിജെപി പണം കൈപ്പറ്റിയിട്ടുണ്ട്. ഇത് ബിജെപിയുടെ ആഭ്യന്തര കാര്യമല്ല. കുംഭകോണമാണ്, കേന്ദ സര്‍ക്കാരുമായി ബന്ധപ്പെട്ട അഴിമതിയാണ് ഇപ്പോള്‍ പുറത്ത് വന്നതെന്നും കോടിയേരി പറഞ്ഞു. ബിജെപി നേതാവിനെ പുറത്താക്കിയത് ആരോപണം ശരിവെക്കുന്നത് കൊണ്ടാണെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാലക്കാട് ചെര്‍പ്പുള്ളശേരിയില്‍ കോളേജ് തുടങ്ങുന്നതിന് വേണ്ടി 5 കോടി 60 ലക്ഷം രൂപ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന് കൈമാറിയെന്നാണ്ബിജെപി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പണം വാങ്ങിയെന്ന് വിനോദ് കമ്മീഷനോട് സമ്മതിക്കുന്നുണ്ട്. കുഴല്‍പണമായാണ് ഈ തുക ഡല്‍ഹിയിലെത്തിച്ചത്. സതീഷ് നായര്‍ എന്ന ഇടനിലക്കാരന് നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്. മറ്റൊരു മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ നടന്ന ഇടപാടില്‍ എംടി രമേശിനും പങ്കുണ്ടെന്ന് പരാമര്‍ശമുണ്ട്.ബിജെപി നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നസീറും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ പെട്രോള്‍ പമ്പ് ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com