യുവനടിയെ ആക്രമിച്ച സംഭവം: ഇന്ന് പിടി തോമസ് എംഎല്‍എയുടെ മൊഴിയെടുക്കും

ഈ കേസില്‍ തുടക്കം മുതലേ സജീവമായി ഇടപെട്ട പിടി തോമസിന്റെ മൊഴിയെടുക്കാതിരുന്നത് വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.
യുവനടിയെ ആക്രമിച്ച സംഭവം: ഇന്ന് പിടി തോമസ് എംഎല്‍എയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പിടി തോമസ് എംഎല്‍എയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് മൊഴിയെടുക്കുന്നതിലെ അസൗകര്യം എംഎല്‍എ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. 

ഈ കേസില്‍ തുടക്കം മുതലേ സജീവമായി ഇടപെട്ട പിടി തോമസിന്റെ മൊഴിയെടുക്കാതിരുന്നത് വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് ദിലീപിനൊപ്പം നിന്ന ജനപ്രതിനിധികളായ മുകേഷും ഇന്നസെന്റും മാപ്പു പറയണമെന്ന നിലപാടിലായിരുന്നു പിടി തോമസ് എംഎല്‍എ. നടി ഉപദ്രവിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്നു ആദ്യമേ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി നിരുപാധികം മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com