തിലകന്‍ പറഞ്ഞത് തെറ്റ്;ശ്രീനാഥിനെ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വിശദീകരണം

ആലപ്പുഴ പൊലീസ് സര്‍ജ്ജന്റെ ഔദ്യോഗിക അധികാര പരിധിയില്‍ വരുന്നതാണ് ആലപ്പുഴ, എറണാകുളം ജില്ലകള്‍. കോതമംഗലം എറണാകുളം ജില്ലയിലാണ്. ആ കാരണം കൊണ്ട് തന്നെ ആലപ്പുഴയിലേക്കേ ആ ബോഡി വരൂ
തിലകന്‍ പറഞ്ഞത് തെറ്റ്;ശ്രീനാഥിനെ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വിശദീകരണം

ടന്‍ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് തിലകന്‍ ഉന്നയിച്ചിരുന്ന സംശയങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വിശദീകരണം. ശ്രീനാഥിനെ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോ.കൃഷ്ണന്‍ ബാലേന്ദ്രനാണ് കാര്യങ്ങള്‍ വിശദീകരിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്.

കോതമംഗലത്തെുവെച്ച് മരിച്ച ശ്രീനാഥിന്റെ ശരീരം അടുത്തുള്ള കോട്ടയം,തൃശൂര്‍ മെഡിക്കല്‍ കോളജുകള്‍ ഒഴിവാക്കി സിനിമാതാര സംഘടനയായ അമ്മയിലെ ഭാരവാഹിയും നടനുമായ ഒരാളുടെ ഭാര്യ ജോലി ചെയ്യുന്ന ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം പരിശോധനയ്ക്ക് കൊണ്ടുപോയതിന് പിന്നില്‍ പ്രത്യേക താത്പര്യമുണ്ടെന്നായിരുന്നു തിലകന്റെ ആരോപണം. 

മരിക്കും മുമ്പ് തിലകന്‍ പ്രസംഗിച്ചതിന്റെ വീഡിയോ ദിലീപ് കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ശ്രീനാഥിന്റെ മരണം പൊലീസ് വീണ്ടും അന്വേഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്. 

കോതമംഗലത്ത് നടന്ന മരണത്തിന് ശേഷം മൃതദേഹം അടത്തുള്ള മെഡിക്കല്‍ കോളജുകളായ കോട്ടയം,തൃശൂര്‍ മെഡിക്കല്‍ കോളജുകള്‍ ഒഴിവാക്കി ആലപ്പുഴയിലേക്ക് കൊണ്ടുപോയതിന് കാരണമായി ഡോക്ടര്‍ പറയുന്നത് ഇങ്ങനെയാണ്: 

ആലപ്പുഴ പൊലീസ് സര്‍ജ്ജന്റെ ഔദ്യോഗിക അധികാര പരിധിയില്‍ വരുന്നതാണ് ആലപ്പുഴ + എറണാകുളം ജില്ലകള്‍. കോതമംഗലം എറണാകുളം ജില്ലയിലാണ്. ആ കാരണം കൊണ്ട് തന്നെ ആലപ്പുഴയിലേക്കേ ആ ബോഡി വരൂ. കോട്ടയത്തേക്കോ തൃശൂരേക്കോ അത് പോകില്ല,ദൂരം അല്ല ജൂറിസ്ഡിക്ഷനാണ് അത് നിശ്ചയിക്കുന്നത്. അതാണ് നിയമം. എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം. ഒരു െ്രെകം നടന്നാല്‍ ഏറ്റവും അടുത്ത പോലീസ് സ്‌റ്റേഷനില്‍ അല്ല കേസ്സെടുക്കുന്നത്. ഏത് സ്‌റ്റേഷന്റെ പരിധിയില്‍ വരുന്നോ, അവിടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുക.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടന്റെ ഭാര്യ ജോലി ചെയ്തിരുന്നതുകൊണ്ടാണ് അങ്ങോട്ട് മൃതദേഹം കൊണ്ടുപോയത് എന്ന ആരോപണത്തിന് ഡോക്ടര്‍ നല്‍കുന്ന ഉത്തരം ഇങ്ങനെ:

ഈ സംഭവം നടക്കുന്ന 2010ൽ ആലപ്പുഴ പോലീസ് സർജ്ജൻ ഡോ. ശ്രീകുമാരിയായിരുന്നു. അവർ ഇപ്പോഴും സർവീസിലുണ്ട്. Joint Director of Medical Education ആയിട്ട് തിരുവനന്തപുരത്തുണ്ട്. അവരുടെ ഭർത്താവ് സിനിമ നടനോ "അമ്മ" യുടെ ഭാരവാഹിയോ അല്ല. 
ഫോറൻസിക്ക് മെഡിസിനിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ. പി. രമ പ്രഫസറാണ്, തിരുവനന്തപുരം പോലീസ് സർജ്ജനാണ്.നടൻ ജഗദീഷിന്റെ ഭാര്യയാണവർ, ശരിയാണ്. പക്ഷേ 2010ൽ അവർ ആലപ്പുഴയിലില്ല. അവർ അന്നും തിരുവനന്തപുരത്തായിരുന്നു, ഇന്നും.

എന്തിന് ഞാനിത് എഴുതണം?

ശ്രീനാഥിനേ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ഞാനായിരുന്നു. പരിശോധനയുടെ അടുത്ത ദിവസം റിപ്പോർട്ടും കൊടുത്തു. അന്വേഷണ ഉദ്യോഗസ്ഥന് CrPC പ്രകാരമുള്ള 161 statementഉം കൊടുത്തു. എന്നേ സംബന്ധിച്ചിടത്തോളം ആ കേസ്സിൽ ഇനി എനിക്ക് എന്തെങ്കിലും റോളുണ്ടെങ്കിൽത്തന്നെ അത് കോടതിയിൽ നിന്നും സമൻസ് ലഭിച്ചാൽ പോയി depose ചെയ്യണം അത്ര തന്നെ. 
നത്തിങ്ങ് മോർ, നത്തിങ്ങ് ലെസ്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ താന്‍ കണ്ടെത്തിയ കാര്യങ്ങല്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതിയില്‍ പറയേണ്ട സമയത്ത് പറയുമെന്നും അല്ലാതെ കാര്യങ്ങള്‍ വെളിപ്പെടുകയില്ലയെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com